മത്സ്യ തൊഴിലാളി സമൂഹത്തിനെതിരെ അധിക്ഷേപ പരാമർശം ഉണ്ടായതിൽ വേദന അറിയിച്ചു കൊണ്ട് ആഴ്ച്ച ബിഷപ് സൂസൈ പാക്യത്തിന്റെ പ്രസ്താവന.
കഴിഞ്ഞ ദിവസം യാക്കോബായ സഭയുടെ തൃശൂർ ഭദ്രാസന സഹായ മെത്രാപോലിത്ത ഏലിയാസ് മാർ അത്താനാസിയോസ് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ "കടൽത്തീരത്ത് നിന്ന് മുക്കുവന്മാരെ പിടിച്ചു മാമോദീസ കൊടുത്തു കൊണ്ട് വന്നവരാണ് തങ്ങളുടെ പള്ളി പിടിച്ചടക്കിയവരിൽ ഉള്ളതെന്നും അവർക്കു കുരിശു വരയ്ക്കാനും പ്രാർത്ഥനകൾ ചൊല്ലാനും അറിയില്ല എന്നും " പറഞ്ഞിരുന്നു.
യാക്കോബായ മെത്തപോലീത്തയുടെ പ്രസ്താവന വേദനയുണ്ടാക്കി എന്നും ക്രൈസ്തവ സാക്ഷ്യം ശരിയായി കൊടുക്കുന്നത് ആരെന്നു സ്വയം പരിശോധന നടത്തണമെന്നും ആർച്ചു ബിഷപ് സൂസൈ പാക്യം പറഞ്ഞു.
യാക്കോബായ മെത്തപോലീത്തയുടെ പ്രസ്താവന തീരദേശത്തെ സമൂഹത്തിനിടയിൽ വളരെ വലിയ പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്.
Comments