മത്സ്യ തൊഴിലാളി സമൂഹത്തിനെതിരെ അധിക്ഷേപ പരാമർശം ഉണ്ടായതിൽ ഖേദം പ്രകടിപ്പിച്ചു യാക്കോബായ സഭ ആഴ്ച്ച ബിഷപ് സൂസൈ പാക്യത്തിന് ക്ഷമാപന കത്ത് നൽകി.
മത്സ്യ തൊഴിലാളി സമൂഹത്തിനെതിരെ അധിക്ഷേപ പരാമർശം ഉണ്ടായതിൽ വേദന അറിയിച്ചു കൊണ്ട് ആഴ്ച്ച ബിഷപ് സൂസൈ പാക്യത്തിന്റെ പ്രസ്താവന ഇന്നലെ വന്നിരുന്നു. അതിനു മറുപടി ആയി ആണ് യാക്കോബായ സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഹ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ കത്ത്.
കഴിഞ്ഞ ദിവസം യാക്കോബായ സഭയുടെ തൃശൂർ ഭദ്രാസന സഹായ മെത്രാപോലിത്ത ഏലിയാസ് മാർ അത്താനാസിയോസ് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ "കടൽത്തീരത്ത് നിന്ന് മുക്കുവന്മാരെ പിടിച്ചു മാമോദീസ കൊടുത്തു കൊണ്ട് വന്നവരാണ് തങ്ങളുടെ പള്ളി പിടിച്ചടക്കിയവരിൽ ഉള്ളതെന്നും അവർക്കു കുരിശു വരയ്ക്കാനും പ്രാർത്ഥനകൾ ചൊല്ലാനും അറിയില്ല എന്നും " പറഞ്ഞിരുന്നു.
ഇതേ സംഭവത്തിൽ ഏലിയാസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ ക്ഷമാപണ വിഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
യാക്കോബായ മെത്തപോലീത്തയുടെ പ്രസ്താവന വേദനയുണ്ടാക്കി എന്നും ക്രൈസ്തവ സാക്ഷ്യം ശരിയായി കൊടുക്കുന്നത് ആരെന്നു സ്വയം പരിശോധന നടത്തണമെന്നും ആർച്ചു ബിഷപ് സൂസൈ പാക്യം പറഞ്ഞു.
യാക്കോബായ മെത്തപോലീത്തയുടെ പ്രസ്താവന തീരദേശത്തെ സമൂഹത്തിനിടയിൽ വളരെ വലിയ പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്. എന്നിരുന്നാലും ആർച്ചു ബിഷപ് സൂസൈ പാക്യം തിരുമേനിയുടെ ഇടപെടലും യാക്കോബായ സഭയുടെ സമയോചിതമായ ക്ഷമാപണ വും കാര്യങ്ങൾ ഒരു വലിയ വിവാദത്തിലേക്ക് പോകാതെ തീർന്നിരിക്കുകയാണ് .
Comments