കൊച്ചി: കോവിഡ് ലോകമെങ്ങും കടുത്ത പ്രതിസന്ധി ഉയർത്തിയിരിക്കുന്ന സാഹചര്യത്തിൽ അതിന്റെ പ്രത്യാഘാതങ്ങൾ തൊഴിലാളികളെയാണ് കൂടുതൽ ബാധിക്കുന്നതെന്ന് കെസിബിസി ലേബർ കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല. കേന്ദ്ര, സംസ്ഥാന സർക്കാരുകളും തൊഴിലാളി സാമൂഹ്യ സന്നദ്ധ സംഘടനകളും ക്രിയാന്മക പദ്ധതികളിലൂടെ ഇവരെ പിന്തുണയ്ക്കാൻ തയാറാകണം. കേരള കത്തോലിക്ക സഭയുടെ തൊഴിലാളി പ്രസ്ഥാനമായ കേരള ലേബർ മൂവ്മെന്റിന്റെ വാർഷിക ജനറൽ കൗൺസിൽ എറണാകുളത്ത് പിഓസിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെഎൻഎം ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനിയുമായി ചേർന്നു നടത്തുന്ന കനിവ് എന്ന പ്രത്യേക ഇൻഷ്വറൻസ് പദ്ധതിയുടെ ഉദ്ഘാടനവും ബിഷപ്പ് നിർവഹിച്ചു. പ്രസിഡന്‍റ് ബാബു തണ്ണിക്കോട് അധ്യക്ഷത വഹിച്ചു. കെസിബിസി ലേബർ കമ്മീഷൻ സെക ട്ടറി ഫാ. പ്രസാദ് കണ്ടെത്തിപ്പറമ്പിൽ, കെആർഎൽസിബിസി ലേബർ കമ്മീഷൻ സെക്രട്ടറി ജോസഫ് ജൂഡ്, എൽ.എം ജനറൽ സെക്രട്ടറി ജോസ് മാത്യു, ട്രഷറർ ഡിക് സൺ മനിക്ക് സെക്രട്ടറി അഡ്വ. തോമസ് മാത്യു, നിർമാണ തൊഴിലാളി ഫോറം പ്രസിഡന്റ് കെ.ജെ. തോമസ്, പ്രോജക്ട് കോ-ഓർഡിനേറ്റർ സിസ്റ്റർ മേഴ്സി ഡി എന്നീവർ പ്രസംഗിച്ചു. സംഘടനയുടെ വാർഷിക പ്രവർത്തന റിപ്പോർട്ടുകൾ അംഗീകരിച്ച സമ്മേളനം വാർഷിക കർമപദ്ധതിക്കും രൂപം നല്കി.
Comments