Foto

തിരുവനന്തപുരം ലത്തീൻ അതിരൂപത യിലെ പാളയം സെന്റ് ജോസഫ് കത്തീഡ്രൽ സഹവികാരിയും നവ വൈദീകനുമായ ഫാ. ജോൺസൺ മുത്തപ്പൻ (31) നിത്യ സമ്മാനത്തിനായി യാത്രയായി 

പരുത്തിയൂർ ഇടവക അംഗമായ ഫാ. ജോൺസൺ കൊറോണക്കാലത്ത്  2020 ജൂൺ 18 ന്  IVDei  സഭാംഗമായ സഹോദരൻ ഫാ. ജോയി മുത്തപ്പനോടൊപ്പം തിരുവനന്തപുരം ആർച്ച് ബിഷപ്പ് സൂസപാക്യം പിതാവിൽ നിന്നുമാണ് പൗരോഹിത്യം സ്വീകരിച്ചത്. 

പരിത്തിയൂർ വി. മേരി മഗ്ദലേന ഇടവകയിൽ മുത്തപ്പൻ - മെറ്റിൽഡ ദമ്പതികളുടെ എട്ടു മക്കളിൽ ഏഴാമനാണ് ഫാ. ജോൺസൺ. ഗുസ്തിയിൽ സ്റ്റേറ്റ് ചാമ്പ്യൻ ആയിരുന്നു ഫാ. ജോൺസൺ , അതിനൊപ്പം തന്നെ മികച്ചൊരു ഫുട്ബോൾ കളിക്കാരൻ കൂടിയായിരുന്നു.

ഫാ. ജോൺസൻറെ  വൈദീക ജീവിതത്തിലേക്കുള്ള പ്രവേശനത്തെ പലരും നിരൂത്സഹപെടുത്തിയെങ്കിലും , ഗുസ്തി യുടെ ഗോദയിൽ നിന്ന് വൈദീക ജീവിതത്തിലേക്ക് പ്രവേശിച്ച് എല്ലാവരാലും ശ്രദ്ധിക്കപെട്ട പുരോഹിതനായിരുന്നു  ഫാ. ജോൺസൺ.

 ഫാ. ജോൺസൻ മുത്തപ്പൻറെ  സംസ്‌കാര ശുശ്രൂഷ ഇന്ന്  (26-01-2021) പരുത്തിയൂർ മരിയ മഗ്ദലേന ദൈവാലയത്തിൽ വച്ച് വൈകിട്ട് 5.00 മണിക്ക് നടത്തപ്പെടും. 

Comments

leave a reply

Related News