കോവിഡ് 19 ന്റെ രണ്ടാംതരംഗത്തില്‍, വിറങ്ങിലിച്ചു നിലക്കുന്ന കേരള ജനതയെ മദ്യം വീട്ടിലെത്തിച്ചു നല്കുന്നതുവഴി മരണത്തിലക്ക് തള്ളിവിടുകയാണെന്നും, വീടു ബാറാക്കരുതെന്നും കെ.സി.ബി.സി. മദ്യ വിരുദ്ധ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍ പ്രസ്താവിച്ചു. മദ്യം ഹോം ഡലിവറിക്ക് നിയമ സാധുത ഇല്ലാതിരിക്കെ കഴിഞ്ഞ കാലങ്ങളില്‍ മദ്യലഭ്യതയും ഉപയോഗവും ബാറും, ഓട്ലറ്റുകളും ഇരുന്നൂറ് ഇരട്ടി വര്‍ദ്ധിപ്പിച്ച മദ്യ നയത്തില്‍, വീണ്ടും വെള്ളം ചേര്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കുടുംബത്തിന്റെ ഭദ്രതയും സമാധാ നവും തകര്‍ക്കുന്ന ഹോം ഡലിവറി സംവിധാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും എണ്ണ പ്പെട്ട ദിവസങ്ങള്‍ മാത്രം ശേഷിച്ചിട്ടുള്ള ഈ ഗവണ്‍മെന്റ് മദ്യ ലോബിക്കു കൊടുത്ത വാഗ്ദാനം അവസാന ശ്വാസംവരെ പിന്‍തുണയ്ക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയും ധിക്കാരവുമാണ്. കോവിഡിന്റെ വ്യാപനം രൂക്ഷമായി തുടരുന്ന ഈ ആപല്‍ഘട്ടത്തില്‍ വീട്ടില്‍ മദ്യം എത്തിച്ചു നലകി, വീട് ബാറാക്കി കൊള്ള ലാഭം കൊയ്യാന്‍ മദ്യമുതലാളിമാര്‍ക്ക് അവസരമുണ്ടാക്കരുതെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധവും പ്രചരണവും നല്കുമെന്നും അദ്ദേഹം അറിയിച്ചു.
Comments