താരസംഘടനയായ അമ്മയ്ക്ക് സ്വന്തം വീടായി സംഘടനയുടെ ആസ്ഥാനമന്ദിരം ഫെബ്രുവരി 6ന് മമ്മൂട്ടിയും മോഹൻലാലും ചേർന്ന് ഉദ്ഘാടനം ചെയ്യും. സംഘടനയുടെ പ്രസിഡന്റ് മോഹൻലാലാണ്.
എറണാകുളം ദേശാഭിമാനി റോഡിലാണ് അഞ്ചു നിലകളുള്ള മന്ദിരം നിർമ്മിച്ചിരിക്കുന്നത്. ഈ വർഷം അമ്മ രൂപീകൃതമായട്ട് 25 വർഷം തികയുകയാണെന്ന് സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ഉദ്ഘാടനച്ചടങ്ങ് വിപുലമായി നടത്തുന്നില്ല. അമ്മയ്ക്ക് ആസ്ഥാനമന്ദിരമില്ലാതിരുന്നപ്പോഴും സംഘടനയുടെ ജനറൽ ബോഡി ചേർന്നിരുന്നത് എറണാകുളം അബാദ് പ്ലാസ ഹോട്ടലിലായിരുന്നു. കോവിഡ് കാലത്ത് രണ്ട് സമ്മേളനങ്ങൾ നടന്നത് ബൈപ്പാസിലുള്ള ഹോളിഡേ ഇന്നിൽ വച്ചായിരുന്നു.
Comments