ക്യാന്‍സര്‍ പിടിമുറുക്കിയപ്പോഴും ക്രിസ്തുവിന്റെ കൈകള്‍ മുറുകെ പിടിച്ച് പുഞ്ചിരിയോടെ മരണത്തിലേക്ക് നടന്നു നീങ്ങിയ അജ്‌ന എന്ന് യുവതിയുടെ ജീവിതം ദൈവ സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയാണ്. വരാപ്പുഴ അതിരൂപതയുടെ മകളായ അവളുടെ ജീവിതം മുഴുവന്‍ ഒപ്പിയെടുത്തിട്ടുള്ള മനോഹരമായ പുസ്തകമാണ് 'ഈശോ കൊച്ച് - ഈശോയുടെ സ്വന്തം അജ്‌ന'.
റവ. ഡോക്ടര്‍ വിന്‍സന്റ് വാരിയത്ത് രചിച്ചിട്ടുള്ള ഈ പുസ്തകത്തിന്റെ പ്രസാദകര്‍ വരാപ്പുഴ അതിരൂപതയുടെ മീഡിയ കമ്മീഷന്‍ വിഭാഗമായ കേരള വാണി പബ്ലിക്കേഷന്‍സാണ്. വരാപ്പുഴ അതിരൂപത മെത്രാപോലീത്ത മോസ്റ്റ് റവ ഡോക്ടര്‍ ജോസഫ് കളത്തിപ്പറമ്പില്‍ പിതാവാണ് ഇതിന്റെ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. ഈ പുസ്തകത്തിന്റെ ആദ്യ കോപ്പി ഏറ്റുവാങ്ങിയത് അജ്‌നയുടെ മാതാപിതാക്കളാണ്. അജനയോട് ഏറ്റവും അടുത്ത ഇടപെട്ടിട്ടുള്ള നൂറിലധികം ആളുകളുടെ സാക്ഷ്യങ്ങള്‍ ഈ പുസ്തകത്തിന്റെ പ്രത്യേകതയാണ്. കൂടാതെ അജ്‌നയുടെ അമ്മ തന്നെയാണ് ഇതിന് അവതാരിക എഴുതിയിട്ടുള്ളത്.
ഈ പുസ്തകത്തിന്റെ വില്‍പ്പനയില്‍ നിന്ന് ലഭിക്കുന്ന തുക മുഴുവന്‍ അജ്‌നയെ പോലെ കാന്‍സര്‍ ബാധിച്ച രോഗികള്‍ക്ക് ചികിത്സാ സഹായമായി നല്‍കുന്നതുമാണ്.
ഈ പുസ്തകത്തില്‍ കോപ്പികള്‍ക്ക് കേരള വാണി മീഡിയ കമ്മീഷന്‍ ഓഫീസില്‍ നിന്ന് ലഭിക്കുന്നതാണ്
Rs. 140/- per copy
For bulk order - 120/-( 25 above )
phone 6282610318
Comments