Foto

കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന നേതൃത്വ ക്യാമ്പ് മൂന്നാറില്‍ നടന്നു

അധ്യാപകരുടെ കയ്യിൽ കുട്ടികൾ സുരക്ഷിതരാണ്
അഡ്വ. ഭവ്യ കണ്ണൻ

മൂന്നാർ . ഇന്നത്തെ കാലഘട്ടത്തിൽ അധ്യാപകർക്ക് മാത്രമേ കുട്ടികളുടെ കാര്യത്തിൽ മനസ്സിലാക്കി ഇടപെടാൻ കഴിയുകയുള്ളു. ഭാവി തലമുറയെ വാർത്തെടുക്കുന്നവരാണ് അധ്യാപകർ. അതുകൊണ്ട് കുട്ടികളുടെ കാര്യത്തിൽ മനസ്സിലാക്കി ഇടപെടുന്നവരാകണം അധ്യാപകർ. കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന നേതൃത്വ ക്യാമ്പ് ബോധന 2022 മൂന്നാറിൽ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു ഇടുക്കി ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ അഡ്വ. ഭവ്യ കണ്ണൻ. സംസ്ഥാന പ്രസിഡന്റ് ബിജു ഓളാട്ടുപുറം അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടർ ഫാ. ചാൾസ് ലെയോൺ, സംസ്ഥാന ജനറൽ സെക്രട്ടറി സി.റ്റി. വർഗീസ്, ട്രഷറർ മാത്യു ജോസഫ് , വൈസ് പ്രസിഡന്റ് സിന്നി ജോർജ്, സെക്രട്ടറിമാരായ ബിജു. ജി, ടോം മാത്യു, മധ്യമേഖലാ പ്രസിഡന്റ് ജോബി വർഗീസ്, വടക്കൻ മേഖലാ പ്രസിഡന്റ് ബിജു കുറുമുട്ടം എന്നിവർ പ്രസംഗിച്ചു. വിജയപുരം കോർപ്പറേറ്റ് മാനേജർ ഫാ.ആന്റണി പാട്ടപ്പറമ്പിൽ അധ്യാപക ശാക്തീകരണത്തിലൂടെ വിദ്യാർത്ഥി മികവ് സൂപ്പർ 30 എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നയിച്ചു. കേരളത്തിലെ മുപ്പത്തിരണ്ട് രൂപതകളിൽ നിന്നായി 70 ൽ പരം പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുത്തു

Foto

Comments

leave a reply

Related News