Foto

ശ്രീ. അലക്സ് താളൂപ്പാടത്തിന് 20 21 കേരള ഫോക് ലോർ അക്കാദമി ഫെലോഷിപ്പ്

കഴിഞ്ഞ 40 വർഷമായി ചവിട്ടുനാടക നടൻ എന്ന നിലയിൽ പ്രവർത്തിച്ചു വരുന്നു. കഴിഞ്ഞ 5 വർഷമായി പ്രൊഫഷണൽ നാടകനടനായി പ്രവർത്തിച്ചു വരുന്നു. 1980 ൽ വടുതല സ്വദേശി ശ്രീ. ആന്റണി ചാരംകുളത്തിന്റെയും പ്രസിദ്ധ ചവിട്ടു നാടക രചയിതാവ് റാഫേൽ അച്ചാരുപറമ്പിലിന്റെയും ശിക്ഷണത്തിൽ ഒരു വർഷത്തെ നീണ്ട പരിശീലനം ലഭിച്ചു. കാറൾമാൻ ചരിതത്തിലെ അഞ്ചേലിക്ക എന്ന നാടകത്തിൽ റോൾദോൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് രംഗപ്രവേശനം. തുടർന്ന് 100 ഓളം വേദികളിൽ 1980 മുതൽ 2015 വരെയുള്ള കാലഘട്ടത്തിൽ ജനശ്രദ്ധ പിടിച്ചുപറ്റിയ കലാകാരനാണ്. ദാവീദും ബത്ഷേബയും, ദാവീദും ഗോലിയാത്തും , പാരിമാരുടെ മരണം, ആ മനുഷ്യൻ നീ തന്നെ എന്നീ ചവിട്ടുനാടകങ്ങളിൽ വ്യത്യസ്തമായ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുണ്ട്. പള്ളിപ്പുറം ബാലകലാലയം, സെന്റ്. ആന്റണീസ് യുവജന കലാസമിതി, സെന്റ് റോക്കീസ് നൃത്ത കലാഭവൻ എന്നീ സമിതികളിൽ പ്രവർത്തിച്ചു. ഇപ്പോൾ സെന്റ്. റോക്കീസ് നൃത്ത കലാഭവന്റെ മുഖ്യസംഘാടകനും സംവിധായകനുമാണ്. കേരളത്തിൽ ആദ്യമായി വനിതകൾക്ക് മാത്രമായി ചവിട്ടുനാടക ടീം തയാറാക്കി രംഗത്ത് അവതരിപ്പിച്ചു. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി , അവരുടെ പ്രശ്നങ്ങൾ പ്രധാന പ്രമേയമായി അവതരിപ്പിച്ച് , ഭിന്നശേഷി ക്കാരായ കുട്ടികളെ പരിശീലിപ്പിച്ച് അരങ്ങിലെത്തിച്ചു. കേരളത്തിലെ പല ജില്ലകളിലെ സ്കൂളുകളിലും ചവിട്ടുനാടക പരിശീലകനായും പ്രവർത്തിച്ചു. പല സ്കൂളുകളും സംസ്ഥാന തലത്തിൽ A grade കരസ്ഥമാക്കിയിട്ടുണ്ട്. കലോത്സവത്തിൽ ചവിട്ടുനാടകം ഇനമായി ഉൾപെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്  മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന മകനടക്കം ഒരു ടീം 2010 ൽ കോഴിക്കോട് സംസ്ഥാന യുവജനോത്സവ വേദിക്ക് മുന്നിൽ പ്രതിഷേധ ചവിട്ടുനാടകം നടത്തി ജനശ്രദ്ധ ആകർഷിച്ചു. 2011 ൽ ചവിട്ടുനാടകം ഒരിനമായി സർക്കാർ അംഗീകരിച്ചു. ചവിട്ടുനാടകം ആദ്യമായി വിദേശത്ത് പ്രവാസികളെ പഠിപ്പിച്ച് ഒരു ട്രൂപ്പ് ആരംഭിക്കുന്നത് 2019 ൽ അലക്സിന്റെ നേത്യത്വത്തിലാണ്. LED Wall ന്റെ സഹായത്തോടെയാണ് നാടകം അരങ്ങിലെത്തിച്ചത്. അലക്സിന്റെ സ്വന്തം ചവിട്ടു നാടക രചനകൾ : ദൈവത്തിനൊരു പൂവ് ( ഭിന്നശേഷിക്കാർ ), മണികർണ്ണിക (ജാൻസിറാണി , വെളിച്ചത്തിന്റെ കർമ്മസാരഥി (വൈപ്പിൻകരയുടെ ചരിത്രം).
സാബു പുളിക്കത്തറ രചിച്ച, മാർ യൗസേപ്പുണ്യവാൻ, ധീരനായ തോമ എന്നീ ചവിട്ട് നാടകങ്ങൾ സംവിധാനം ചെയ്തു അവതരിപ്പിച്ചു വരുന്നു. സ്കൂൾ യുവജന ഉത്സവത്തിൽ 6 ടീം പരിശീലനം നൽകി 6 നും A ഗ്രേഡ് കരസ്ഥമാക്കി. നാടകങ്ങൾ പ്രൊഫഷണൽ നാടകത്തിൽ തൃശൂർ നവധാരയ്ക്കു വേണ്ടി കഥപറയുന്ന വീടിലും, 2018 ൽ അമ്പലപ്പുഴ സാരഥി അവതരിപ്പിച്ച വനിതാ പോലീസിലും ചവിട്ടുനാടക പ്രമേയമാണ് രചന.അതിലെ പ്രധാന കഥാപാത്രങ്ങളെ ചവിട്ടുനാടകം പരിശീലിപ്പിച്ചത് അലക്സായിരുന്നു. കഴിഞ്ഞ 5 വർഷമായി പ്രൊഫഷണൽ നാടകത്തിലും അഭിനയിച്ചുവരുന്നു. കൊച്ചിൻ അഭിനയയുടെ എന്റെ സ്വപ്നം നിങ്ങളുടെയും , പ്രദീപ് റോയ് സംവിധാനം ചെയ്ത എറണാകുളം വിശ്വകലാ മേഖല -സ്വർഗ്ഗ പുത്രി എന്ന ബൈബിൾ നാടകത്തിലും , ചങ്ങനാശ്ശേരി ശാലോം കമ്മ്യൂണിക്കേഷന്റെ വൈക്കം ബിനു സംവിധാനം ചെയ്ത സെന്റ് സെബാസ്റ്റിൻ ചരിത്രനാടകത്തിലും വേഷമിട്ടു. കഴിഞ്ഞ വർഷം കൊച്ചിൻ അഭിനയ ഇറക്കിയ ആലില പോലൊരു കാലം എന്ന നാടകത്തിൽ അഭിനയിച്ചു. ഇപ്പോൾ തൃശൂർ വസുന്ധരയുടെ കാണാപ്പൊന്ന് നാടകത്തിൽ അഭിനയിക്കുന്നു. സാമൂഹ്യപ്രവർത്തകനും , പേഴ്സണാലിറ്റി ഡെവലപ്മെന്റ് ട്രെയിനറുമാണ്. ഭാര്യ ഡിലറ്റ് കോട്ടപ്പുറം സെന്റ് ആൻഡ് ഹൈസ്ക്കൂൾ അദ്ധ്യാപികയാണ്. മക്കളായ അമൃത അലക്സും Bed വിദ്യർത്ഥിനി, , തോമസ് ആൽവിൻ അല്കസും ബിരുദ വിദ്യാർത്ഥിയുമാണ്.

Comments

leave a reply

Related News