Foto

മംഗല്യ സമുന്നതി പദ്ധതി; ഇപ്പോൾ അപേക്ഷിക്കാം

കേരളത്തിലെ മുന്നോക്ക സമുദായങ്ങളിൽ നിന്നുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കഴിഞ്ഞ കലണ്ടർ വർഷം വിവാഹിതരായ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് കേരള സംസ്ഥാന മുന്നോക്ക സമുദായ കോർപ്പറേഷൻ നൽകുന്ന ധന സഹായമായ മംഗല്യ സമുന്നതി പദ്ധതിയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകരുടെ പെൺകുട്ടി, 2023 ജനുവരി 1 നും ഡിസംബർ 3 നും ഇടയിൽ വിവാഹിതരായവരായിരിക്കണം.

ലഭിക്കുന്ന അപേക്ഷകളിൽ നിന്ന്, ഏറ്റവും കുറവ് വരുമാനമുള്ളവരെയാണ്, പരിഗണിക്കുന്നത്. അവർക്ക് സർക്കാരിൽ നിന്നും ലഭിക്കുന്ന ആനുകൂല്യത്തിന്, ആനുപാതികമായി മുന്നോക്ക സമുദായ കോർപ്പറേഷൻ ധന സഹായം നൽകും. ജനുവരി 17ാം തീയ്യതി വരെയാണ്, അപേക്ഷ സമർപ്പിക്കനവസരം. 

അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും
www kswcfc.org

ഫോൺ
0471-2311215
6238170312

മെയിൽ വിലാസം
kswcfc@gmail.com

Comments

leave a reply

Related News