Foto

ഫാ. ഡൊമിനിക് ഫെർണാണ്ടസ് വൈദിക പരിശീലന രംഗത്ത് മഹത്തായ സംഭാവനകൾ നൽകിയ മിഷനറി: കർദിനാൾ മാർ ജോർജ് ആലഞ്ചേരി

ഫാ. ഡൊമിനിക് ഫെർണാണ്ടസ് വൈദിക പരിശീലന രംഗത്ത് മഹത്തായ സംഭാവനകൾ നൽകിയ മിഷനറി: കർദിനാൾ മാർ ജോർജ് ആലഞ്ചേരി
കാക്കനാട്: വൈദികപരിശീലനരംഗത്തു മഹത്തായ സംഭാവനകൾ നൽകിക്കൊണ്ട് ഒരു കാലഘട്ടത്തിലെ വൈദികരെ രൂപപ്പെടുത്തിയ മിഷനറി വൈദികനാണ് ഫാ. ഡൊമിനിക് ഫെർണാണ്ടസ് എന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ആലുവ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കൽ സെമിനാരി പ്രഫസർ, റെക്ടർ, ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റ്ണ്ട എന്നീ നിലകളിൽ രണ്ടര പതിറ്റാണ്ടു കാലം സ്തുത്യർഹമായ സേവനം ചെയ്ത കർമ്മലീത്താ വൈദികന്റെ മരണത്തിൽ കെസിബിസി പ്രസിഡണ്ടും ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ചാൻസലറുമായ കർദിനാൾ ആലഞ്ചേരി നൽകിയ അനുശോചന സന്ദേശത്തിലാണ് ഇക്കാര്യം അനുസ്മരിച്ചിരിക്കുന്നത്.
1954 മുതൽ 1978 വരെയുള്ള കാലഘട്ടത്തിൽ ഫാ. ഡൊമിനിക് ഫെർണാണ്ടസിന്റെ സേവന രംഗം ആലുവ സെമിനാരിയായിരുന്നു. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ നവീകരണ കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിൽ സെമിനാരി പരിശീലനം കാലാനുസൃതമായി പരിഷ്‌കരിക്കുവാൻ അദ്ദേഹം ശ്രദ്ധപതിപ്പിച്ചു. വൈദികവിദ്യാർത്ഥികൾ ദൈവവിശ്വാസത്തിലും സഭാസ്‌നേഹത്തിലും വളരുന്നതോടൊപ്പം 'ഭൗതികമേഖലകളിലും കഴിവുള്ളവരായിരിക്കണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. അതിനുവേണ്ടി അനേകം കാര്യങ്ങൾ അദ്ദേഹം നടപ്പിൽ വരുത്തി. ആലുവ സെമിനാരിയോട് ചേർന്ന് ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനു അദ്ദേഹം നൽകിയ നേതൃത്വം ഒരുദാഹരണം മാത്രമാണ്.— സെമിനാരി വിദ്യാർത്ഥികളെ കലാകായിക രംഗങ്ങളിൽ പ്രവീണരാക്കുന്നതിന് യൂണിവേഴ്‌സിറ്റി കോളേജുകളോട് ചേർന്ന് അദ്ദേഹം പരിശ്രമിച്ചു. ബഹു. ഡൊമിനിക് അച്ചൻ റെക്ടറും ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റുമായിരുന്ന കാലഘട്ടത്തിൽ അവിടെ വൈദിക പരിശീലന നേടുവാനും പുതിയ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യത്തെ ബാച്ചിൽ ഒരാളായി ദൈവശാസ്ത്രത്തിൽ മാസ്റ്റർ ബിരുദം പൂർത്തിയാക്കാനും സാധിച്ചത് ഒരു വലിയ 'ഭാഗ്യമായി കരുതുന്നുവെന്നും കർദിനാൾ ആലഞ്ചേരി  അനുസ്മരിച്ചു.

 

Comments

leave a reply

Related News