വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഗാനം പ്രകാശനം ചെയ്തു
കൊച്ചി: തൃശൂര്‍ അതിരൂപതയിലെ കുരിയച്ചിറ സെന്റ് ജോസഫ് പള്ളിയുടെ നവതിയോടനുബന്ധിച്ച് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള 'സംരക്ഷകന്‍' എന്ന ഗാനം കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ ശീതകാല സമ്മേളനത്തിനിടെ കെസിബിസി പ്രസിഡണ്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രകാശനം ചെയ്തു.വികാരി ഫാ.തോമസ് ചൂണ്ടലിന്റെ നിര്‍മ്മാണത്തില്‍ ഫാ. ജോര്‍ജ് നെരേപറമ്പില്‍ സി എം ഐ എഴുതിയ വരികള്‍ക്ക് സംഗീതം പകര്‍ന്ന് ആലാപനം നടത്തിയിരിക്കുന്നത് ദൈവഗായകന്‍ പാടും പാതിരി ഫാ. പോള്‍ പൂവത്തിങ്കലാണ്.ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്,മാര്‍ ടോണി നീലങ്കാവില്‍,കോഴിക്കോട് രൂപതാധ്യക്ഷന്‍ റവ.ഡോ. വര്‍ഗീസ് ചക്കാലക്കല്‍,സെക്രട്ടറി ജനറല്‍ ബിഷപ് ജോസഫ് മാര്‍ തോമസ്, ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ഫാ. ജോര്‍ജ് നെരേപറമ്പില്‍,ഫാ. പോള്‍ പൂവത്തിങ്കല്‍ എന്നിവരുടെസാന്നിധ്യത്തിലാണ് തിരുസഭാ സംരക്ഷണത്തെക്കുറിച്ചുള്ള ഈ ഗാനം പുറത്തിറക്കിയത്.വികാരി ഫാ.തോമസ് ചൂണ്ടല്‍,അല്‍മായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി,കൈക്കാരന്‍ പോള്‍ ആലുക്ക എന്നിവര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു
Comments