Foto

പുതിയ മദ്യ നയം ഈ ആഴ്ച്ച അവതരിപ്പിച്ചേക്കും

മദ്യപാനം ആരോഗ്യത്തിന് ഹാനികരം  

തിരുവനന്തപുരം:പുതിയ മദ്യ നയം ഈ ആഴ്ച്ച അവതരിപ്പിച്ചേക്കും. ബാറുകളുടെ ലൈസൻസ് ഫീസ്  5 മുതൽ 10 ലക്ഷം വരെ കൂട്ടിയേക്കുമെന്ന് സൂചന. ഡ്രൈ ഡേ എല്ലാ  മാസവും ഒന്നാം തിയ്യതിയായ്  തന്നെ തുടരും. ഏപ്രിലിലാണ് പുതിയ നയം വരേണ്ടിയിരുന്നത്. 

 കള്ള് ഷാപ്പുകൾക്കും ബാറുകളുടേത് പോലെ സ്റ്റാർ പദവി നിശ്ചയിക്കും. ഒന്നാം തിയ്യതിയിലെ ഡ്രൈ ഡേ ഒഴിവാക്കാൻ നേരത്തെ ആലോചനയുണ്ടായിരുന്നെങ്കിലും  തുടരുമെന്നാണ് സൂചന. അവധി ഒഴിവാക്കുന്നതിനെതിരെ തൊഴിലാളികളുടെ സംഘടന രംഗത്തെത്തിയിരുന്നു .

ഐടി പാർക്കുകളിലെ മദ്യനയത്തിലും ഭേധഗതികൾ വന്നേക്കാം  പ്രധാന ഐടി കമ്പനികളുടെ സ്ഥലങ്ങളിലെ  ക്ലബുകളുടെ മാതൃകയിലുള്ള മദ്യവിതരണത്തിന് നിശ്ചിത ഫീസ് ഏർപ്പെടുത്തും.പുറത്തുനിന്നുള്ളവർക്ക് ഇവിടെ  മദ്യം നൽകില്ല.  ഉത്തരവാദിത്തം വ്യവസ്ഥകൾ  പ്രകാരം അതാത് ഐടി കമ്പനികൾക്കായിരിക്കും.


 

Comments

leave a reply

Related News