ക്രിസ്തു സാക്ഷ്യവുമായി 73 രാജ്യങ്ങളിൽ നിന്നുള്ള ആയിരകണക്കിന് യുവജനങ്ങളുടെ യുവജന സംഗമം ബോസ്നിയ-ഹെർസഗോവിനയിലെ പ്രശസ്ത മരിയൻ തീർത്ഥാടനകേന്ദ്രമായ മെഡ്‌ജുഗോറിയയിൽ തുടരുന്നു. മെഡ്‌ജുഗോറിയയിൽ 1989 മുതൽ നടന്നുവരുന്ന അന്താരാഷ്ട്ര യുവജനോത്സവമാണ് മ്ലാഡിഫെസ്റ്റ്. ഓഗസ്റ്റ് ഒന്നിന് ആരംഭിച്ച സംഗമം ആറിന് സമാപിക്കും. യഥാർത്ഥ ആനന്ദത്തിൻ്റെ ഉറവിടമായ കർത്താവിലേക്ക് മടങ്ങാനുള്ള ആഹ്വാനവുമായുള്ള ലിയോ പതിനാലാമൻ പാപ്പയുടെ സന്ദേശം സംഗമത്തില്‍ വായിച്ചു.
പാപ്പയ്ക്കു വേണ്ടി വത്തിക്കാന്‍ സ്റ്റേറ്റ് കർദ്ദിനാൾ പിയത്രോ പരോളിന്‍ അയച്ച സന്ദേശമാണ് വായിച്ചത്. പ്രാർത്ഥനയിലൂടെയും തിരുവചന ശ്രവണത്തിലൂടെയും, കൂദാശകളിലൂടെയും, കർത്താവുമായുള്ള വ്യക്തിപരമായ കണ്ടുമുട്ടലിൻ്റെ ഭംഗി തിരിച്ചറിയാൻ സാധിക്കണമെന്ന് പാപ്പ ഓർമ്മിപ്പിച്ചു. കർത്താവുമായുളള കൂടിക്കാഴ്ച, ഹൃദയത്തിൻ്റെ ദാഹമകറ്റുകയും, വിശ്വാസജീവിതയാത്ര പുനഃരാരംഭിക്കാൻ സഹായിക്കുകയും ചെയ്യുന്നതാണെന്ന് പാപ്പ സന്ദേശത്തില്‍ ഉദ്‌ബോധിപ്പിക്കുന്നുണ്ട്.










Comments