ഉറുഗ്വായുടെ തലസ്ഥനമായ മോന്തേവീദെയോയിൽ, അമലോത്ഭവമാതാവിന്റെയും വിശുദ്ധ ഫീലിപ്പോസിന്റെയും വിശുദ്ധ യാക്കോബിന്റെയും നാമത്തിലുള്ള മെട്രോപൊളിറ്റൻ കത്തീഡ്രൽ ദേവാലയത്തിൽ മെത്രാന്മാരും വൈദികരും മറ്റു സമർപ്പിതരുമടങ്ങുന്ന സമൂഹത്തിനൊപ്പം നവംബർ 6 വെള്ളിയാഴ്ച വൈകുന്നേരം നടത്തിയ സായാഹ്‌നപ്രാർത്ഥനയുടെ അവസരത്തിലെ തന്റെ പ്രഭാഷണത്തിൽ, ക്രിസ്തുവിന്റേതായ വീക്ഷണ, ജീവിതശൈലി സ്വന്തമാക്കാൻ ലിയോ പതിനാലാമൻ പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്തു. മനുഷ്യൻ താൻ ഇഷ്ടപ്പെടുന്നവയെയും സ്ഥിരമായി ആശ്രയിക്കുന്നവയെയും അനുസരിച്ചാണ് ഒരു വ്യക്തി രൂപപ്പെടുന്നതെന്ന് പ്രാർത്ഥനാവേളയിൽ ആവർത്തിക്കപ്പെട്ട സങ്കീർത്തനത്തെ ഉദ്ധരിച്ച് ഓർമ്മിപ്പിച്ച പാപ്പാ, യേശുവിനെ ജീവിതത്തിന്റെ കേന്ദ്രമാക്കാനും, അതുവഴി അവന്റേതിന് അനുരൂപമായ ജീവിതം സ്വന്തമാക്കാനും സമർപ്പിതരെ ഉദ്‌ബോധിപ്പിച്ചു.
മറ്റുള്ളവരെ നോക്കിക്കാണുന്നതിലും ശ്രവിക്കുന്നതിലും അവരോട് ഇടപെടുന്നതിലും ക്രിസ്തുവിന്റെ മാതൃക പിന്തുടരാൻ ആവശ്യപ്പെട്ട പാപ്പാ, മാമ്മോദീസായിലൂടെ ക്രിസ്തുവിന്റെ ജീവിതത്തിൽ പങ്കാളികളായിത്തീർന്നവരെന്ന നിലയിൽ അവിടുത്തെ സാദൃശ്യത്തിൽ വളരാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്ന് വിശദീകരിച്ചു. സമ്പത്തിന്റെയും അംഗീകാരത്തിന്റെയും അധികാരത്തിന്റെയും എല്ലാത്തിനെയും നിയന്ത്രിക്കാനുള്ള ത്വരയുടെയും മാർഗ്ഗം ഉപേക്ഷിക്കണമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.










Comments