ജപ്പാനിൽ ദശദിന പ്രാർത്ഥനായജ്ഞം ആഗസ്റ്റ് 6 മുതൽ
ടോക്യോ : ഹിരോഷിമ, നാഗസാക്കി എന്നിവിടങ്ങളിലുണ്ടായ ആണവാക്രമണത്തിൽ മരിച്ചവർക്കുവേണ്ടിയുള്ള ദശദിന പ്രാർത്ഥനായജ്ഞം ആഗസ്റ്റ് 6 മുതൽ 15 വരെ ആചരിക്കാൻ ജപ്പാൻ ബിഷപ്‌സ് കോൺഫറൻസ് ആഹ്വാനം ചെയ്തു. - സമാധാനം സൃഷ്ടിയുടെ എല്ലാ ജീവനും വേണ്ടി എന്ന മുഖ്യ വാക്യത്തോടെയായിരിക്കും പ്രാർത്ഥനായജ്ഞം ആചരിക്കുകയെന്ന് സി. ബി. സി. ജെ. പ്രസിഡണ്ട് ജോസഫ് മിത് സുവാക്കി തകാമി പറഞ്ഞു. 2019-ൽ ഫ്രാൻസിസ് പാപ്പ ജപ്പാനിൽ നടത്തിയ സന്ദർശനവേളയിലെ ഉദ്‌ബോധന വാക്യത്തിൽ നിന്നുള്ള ഉദ്ധരണിയാണിതെന്ന് ബിഷപ്പ് പറഞ്ഞു.
ചൈന അണ്വായുധ സംഭരണം ഇരട്ടിയാക്കുന്നതായുള്ള വാർത്തകൾക്ക് മധ്യേ ഈ പ്രാർത്ഥനായജ്ഞത്തിനു പ്രാധാന്യമേറെയാണ്. 2021 ജനുവരി 22 മുതൽ അണ്വായുധ നിരോധന കരാർ പ്രാബല്യത്തിലായെങ്കിലും ആരും ആണവായുധങ്ങൾ ശേഖരിക്കുന്നത് നിർത്തിവയ്ക്കുന്നില്ലെന്നതിൽ മെത്രാൻ സമിതി ഉത്കണ്ഠ പ്രകടിപ്പിച്ചു. 1982 - ലാണ് ജപ്പാനിൽ ദശദിന പ്രാർത്ഥനായജ്ഞം ആചരിച്ചു തുടങ്ങിയത്.
Comments