Foto

സജീവം ലഹരിവിരുദ്ധ ടാസ്ക്ഫോഴ്സിന് പരിശീലനം സംഘടിപ്പിച്ചു:

കാരിത്താസ് ഇന്ത്യയുമായി ചേർന്ന് കേരളത്തിലെ 32 രൂപതാ സോഷ്യൽ സർവ്വീസ് സൊസൈറ്റികളുടേയും പങ്കാളിത്തത്തോടെ കേരളാ സോഷ്യൽ സർവ്വീസ് ഫോറം നടപ്പിലാക്കിവരുന്ന സജീവം - ലഹരിവിരുദ്ധ യജ്ഞത്തിന്റെ ഭാഗമായി സന്നദ്ധ പ്രവർത്തകർക്കുള്ള ടാക്സ്ഫോഴ്സ് പരിശീലനം കോട്ടയം ആമോസ് സെൻററിൽ വെച്ച് നടന്നു. കേരള സോഷ്യൽ സർവ്വീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ ഉത്ഘാടനം ചെയ്തു, കാരിത്താസ് ഇന്ത്യ സ്റ്റേറ്റ് ഓഫീസർ അബീഷ് ആൻറണി അദ്ധ്യക്ഷത വഹിച്ചു. സജീവം പദ്ധതിയുടെ ഭാഗമായി കേരളത്തിലെ എല്ലാ പ്രദേശങ്ങളിൽനിന്നും അംഗങ്ങളെ പങ്കെടുപ്പിച്ച് പരിശീലനവും  ലഹരിവിരുദ്ധ, പുനരധിവാസ പ്രവർത്തനങ്ങളും നടന്നുവരുന്നു. കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ നിർദ്ദേശ പ്രകാരം കഴിഞ്ഞ ഒരുവർഷമായി കേരളത്തിൽ എല്ലാ രൂപതകളിലും സജീവമായി ലഹരിവിരുദ്ധ,  പുനരധിവാസ പ്രവർത്തനങ്ങൾ നടന്നുവരുന്നു. ടോണി സണ്ണി, നിക്സൻ മാത്യു, സജോ ജോയി എന്നിവർ ക്ളാസ്സ് നയിച്ചു, വിശാൽ ജോസഫ്, ജിൻസ് ജോസഫ് നേതൃത്വം നല്കി.

Comments

leave a reply

Related News