Foto

നൈജീരിയയിൽ വീണ്ടും കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടുപോയി

നൈജീരിയയിൽ വീണ്ടും കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടുപോയി

കടൂണ: ക്രൈസ്തവര്‍ അനുഭവിക്കുന്ന ക്രൂരമായ പീഡനങ്ങളുടെ പേരില്‍ മാത്രം അനുദിനം ആഗോള ശ്രദ്ധ നേടുന്ന നൈജീരിയയിൽ മറ്റൊരു കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടുപോയി. വടക്കൻ നൈജീരിയയിലെ കടൂണ സ്റ്റേറ്റിലെ ഇകുലു ഫാരിയിലെ (ചവായ്, കൗറു) ഇടവക വികാരിയായ ഫാ. ജോസഫ് ഷെക്കാരി എന്ന വൈദികനെയാണ് തട്ടിക്കൊണ്ടുപ്പോയത്. റിപ്പോർട്ടുകൾ പ്രകാരം, ഫെബ്രുവരി 6 ഞായറാഴ്ച രാത്രി 11.30 ഓടെ (പ്രാദേശിക സമയം) ഇടവക ഭവനത്തിൽ അതിക്രമിച്ചു കയറിയ ആയുധധാരികളാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് നിരീക്ഷിക്കപ്പെടുന്നു. വൈദികന്റെ മോചനത്തിനായി പ്രാര്‍ത്ഥനയുമായി കഴിയുകയാണ് വിശ്വാസികള്‍.

ക്രൂശിതനായ യേശു, തങ്ങളുടെ പ്രാർത്ഥനകൾ ശ്രവിക്കുകയും വൈദികന്റെയും തട്ടിക്കൊണ്ടുപോയ മറ്റുള്ളവരെയും നിരുപാധികം മോചിപ്പിക്കുമെന്നും രൂപത ചാൻസലർ റവ. ഇമ്മാനുവൽ ഒകോലോ പ്രസ്താവിച്ചു. കഴിഞ്ഞ ആഴ്‌ചകളിൽ വളരെയധികം മരണവും അക്രമവും വ്യാപിച്ച അക്രമത്തിന്റെ തിരമാലകൾ ബാധിച്ച നൈജീരിയയിലെ പ്രദേശങ്ങളിലൊന്നാണ് കടൂണ സംസ്ഥാനം. ക്രിമിനൽ സംഘങ്ങൾ വർഷങ്ങളായി മധ്യ, വടക്ക്-പടിഞ്ഞാറൻ നൈജീരിയയിൽ സജീവമാണ്. ഗ്രാമങ്ങൾ ആക്രമിക്കുകയും കന്നുകാലികളെ മോഷ്ടിക്കുകയും കൊള്ളയടിക്കുകയും ആളുകളെ കൊല്ലുകയും ചെയ്യുന്നതു പ്രദേശത്ത് അനുദിന സംഭവമാണ്. ജനുവരി 31 ഞായറാഴ്‌ച, സാംഗോൺ കറ്റാഫിലെ പ്രാദേശിക സർക്കാർ ഏരിയയിലെ കുർമിൻ മസാര ഗ്രാമത്തിൽ നടത്തിയ അക്രമത്തില്‍ 11 നിരപരാധികളാണ് കൊല്ലപ്പെട്ടത്.

Comments

leave a reply

Related News