Foto

കത്തോലിക്ക കോൺഗ്രസ്സ് പൂഴിക്കോൽ   യൂണിറ്റ് (AKCC)

ഇടവകകളിലെ  വിവിധ സംഘടനകളിൽ ഏതെങ്കിലുമൊന്നിൽ അംഗങ്ങളായി എല്ലാവരും സ്നേഹ ബുദ്ധ്യാ പ്രവർത്തിക്കുവാൻ  സന്നദ്ധരാകണമെന്ന അഭിവന്ദ്യ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ ആഗ്രഹം പ്രാവർത്തികമാക്കുവാൻ  ശ്രമിക്കണമെന്ന് പൂഴിക്കോൽ പള്ളി യൂണിറ്റ് രക്ഷാധികാരി ഫാ:ജോർജ് അമ്പഴത്തിനാൽ അച്ഛൻ AKCC പ്രതിനിധി യോഗം ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയുണ്ടായി.

 കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് ബോർഡ്‌ പ്രശ്നത്തിൽ നമ്മൾ തെരഞ്ഞെടുത്തു വിട്ട നിയമസഭ സാമാചികർ അനുകൂലമായി ഒറ്റക്കെട്ടായി നിന്ന് കൊണ്ട് പ്രമേയം പാസ്സാക്കിയതിനെതിരെയും 
മുല്ലപ്പെരിയാർ, വന്യമൃഗശല്യം, വിഴിഞ്ഞം പ്രശ്നം എന്നിവയിൽ AKCC മുൻകൈ എടുത്തു നിലപാടുകൾ ശക്തമാക്കുകയും കൂട്ടുത്തരവാദിത്വത്തോടെ പ്രതികരിച്ചാൽ സമീപ ഭാവിയിൽ സംഘടനാ തലത്തിൽ ശാശ്വത പരിഹാരമാകും എന്നും യോഗത്തിൽ അച്ഛൻ അഭിപ്രായപ്പെട്ടു.

രാജ്യത്തെ കർഷകർ നേരിടുന്ന പ്രത്യേകിച്ച് കേരളത്തിലെ റബ്ബർ കർഷകർ നേരിടുന്ന വിവിധങ്ങളായ വിഷയങ്ങളിൽ കേരള സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും കട ബാധ്യതയാൽ ആത്മഹത്യക്ക് പോലും പ്രേരിപ്പിക്കുന്ന അവസ്ഥകളിൽ നിന്നും കർഷകരെ രക്ഷിക്കുവാൻ സർക്കാരിന്റെ ഇടപെടൽ അനിവാര്യമാണെന്നും 
 രൂപത പ്രതിനിധി സലിൻ കൊല്ലംകുഴി അഭിപ്രായപ്പെട്ടു.  

യൂണിറ്റ് പ്രസിഡന്റ്‌ ജോർജ് തോമസ്സ് മങ്കുഴിക്കരി അദ്ധ്യക്ഷത  വഹിച്ച യോഗത്തിൽ ആശംസകൾ അർപ്പിച്ചു കൊണ്ട്  ഭാരവാഹികളായ adv. ജോർജ് കപ്ലിക്കുന്നേൽ, adv. ആന്റണി കാലായിൽ, ലൂക്കോസ് കുടിലിൽ പുത്തൻപുര, വാർഡ് മെമ്പർമാരായ സാലി ജോർജ് മുടക്കാമ്പുറം, ജെസ്സി ലൂക്കോസ്,സ്മിത ബെന്നി, മാത്യു കൊരക്കാലാ,എന്നിവർ സംസാരിച്ചു.

 പ്രസിഡന്റ്‌ 
 ജോർജ് തോമസ്സ് 
 മങ്കുഴിക്കരി 
 

 

Comments

leave a reply

Related News