Foto

വൈപ്പിൻകരയിൽ വേലിയേറ്റം രൂക്ഷം ജനജീവിതം ദുരിതപൂർണ്ണം

വൈപ്പിൻകരയിൽ വേലിയേറ്റം  രൂക്ഷം
ജനജീവിതം ദുരിതപൂർണ്ണം

വൈപ്പിൻകരയിലെ പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം, ഞാറക്കൽ, ഇളങ്കുന്നപ്പുഴ തുടങ്ങിയ ആറു പഞ്ചായത്തുകളിലേയും താഴ്ന്ന പ്രദേശങ്ങൾ വേലിയേറ്റത്തെതുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മുങ്ങി  ജനജീവിതം ദുരിതപൂർണ്ണമായി. വൈപ്പിൻകരയുടെതന്നെ ഭാഗമായ നെടുങ്ങാട് ദ്വീപും വേലിയേറ്റ വെള്ളത്തിൽ  പൂർണ്ണമായും മുങ്ങിത്താഴ്ന്നു.
ഞാറക്കൽ ഫിഷറീസ് സ്കൂളിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പിൽ  ഞാറക്കലിലെ ഏതാനും കുടുംബങ്ങളെ മാറ്റിതാമസിപ്പിച്ചു. ചെമ്മീൻ കെട്ടുകളും തോടുകളും കവിഞ്ഞൊഴുകി പ്രദേശമാകെ മാലിന്യത്താൽ നിറഞ്ഞു. പ്രധാന റോഡായ വൈപ്പിൻ പള്ളിപ്പുറം സംസ്ഥാന പാതയൊഴിച്ചുള്ള മറ്റു ചെറുറോഡുകളും പോക്കറ്റ് റോഡുകളും മലിനജലത്താൽ മുങ്ങിയതിനാൽ സംസ്ഥാന പാതയിലേക്കുള്ള യാത്രയും മാലിന്യത്തിലൂടെയായി.പുഴയുടെയും പ്രധാന തോടുകളുടെയും സംരക്ഷണ ഭിത്തി പലയിടങ്ങളിലും പൊളിഞ്ഞുകിടക്കുകയാണ്.എല്ലാവർഷവും ഇത്തരം വെള്ളപ്പൊക്കം പതിവായതിനാൽ അതിനെ പ്രതിരോധിക്കുവാൻ ശാശ്വതമായ മാർഗം കണ്ടെത്തുവാൻ ബന്ധപ്പെട്ടവർ ശ്രമിക്കാത്ത തിൽ തീരദേശവാസികൾ പ്രതിഷേധത്തിലാണ്.

-ഫ്രാൻസിസ് ചമ്മണി

Foto
Foto

Comments

leave a reply