Foto

ജനജീവിതം ദുസ്സഹമാക്കുന്ന നടപടികളിൽ പുനർവിചിന്തനം അനിവാര്യം : എം.സി.വൈ.എം പത്തനംതിട്ട രൂപത

രാജ്യത്ത് പ്രതിദിനം ഉയർന്നു വരുന്ന പെട്രോൾ വില വർദ്ധനവിനെതിരെയും, കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ടും, പി.എസ്.സി ഉദ്യോഗാർത്ഥികളുടെ ആശങ്കൾ പരിഹരിച്ച് സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടു കൊണ്ടും എം.സിവൈ.എം പത്തനംതിട്ട ഭദ്രാസന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തപ്പെട്ടു.

മലങ്കര കാതലിക് യൂത്ത് മൂവ്മെൻ്റ് സഭാതല ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ഭദ്രാസന ജനറൽ സെക്രട്ടറി സുബിൻ തോമസ്, ട്രഷറാർ അജോഷ്.എം.തോമസ്, കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറി അജോയി.പി.തോമസ്, ഭദ്രാസന സെക്രട്ടറിമാരായ ലിനു.വി.ഡേവിഡ്, ട്രീസാ തോമസ്, ജില്ലാ ഡയറക്ടർ ഫാ.ഫിലിപ്പോസ് ചരുവുപുരയിടത്തിൽ, ജില്ലാ പ്രസിഡൻ്റ് ജിജോ.സി.വൈ,ഫാ.ഗീവർഗ്ഗീസ് പുതുപ്പറമ്പിൽ,ഫാ.സ്കറിയ പതാലിൽ എന്നിവർ സംസാരിച്ചു..

Comments

leave a reply

Related News