Foto

വൈപ്പിൻ കരയുടെ  തീരപ്രദേശത്ത് കടൽക്ഷോഭം ശക്തം

ഫ്രാൻസിസ് ചമ്മിണി 

വൈപ്പിൻകരയുടെ തീരപ്രദേശത്തിൻറെ  പലഭാഗങ്ങളിലും ഇന്നലെ കടൽക്ഷോഭം ശക്തമായി.
നായരമ്പലം വെളീത്താംപറമ്പ് കടപ്പുറം വള്ളക്കടവിലൂടെയാണ് കടൽവള്ളം അടിച്ചുകയറിയത്. വള്ളക്കടവിനിരുവശവുമുള്ള കടൽഭിത്തി തകർന്നുകിടക്കുന്നത് നാളെറേയായി.

നായരമ്പലം  കടപ്പുറം സെൻറ്  ആന്റണി ദേവാലയത്തിന്റെ പുറകുവശത്തു തകർന്നുകിടക്കുന്ന കടൽഭിത്തി മറികടന്ന്‌ പള്ളിപരിസരത്തും കടൽവെള്ളം കയറുകയുണ്ടായി. 

കടപ്പുറത്തു കയറ്റിവച്ചിരുന്ന ഏതാനും വഞ്ചികൾ തകർന്നു. നിരവധി മത്‍സ്യബന്ധനോപകരണങ്ങളും മറ്റും കടലിലേക്ക് ഒഴുകിപ്പോയി. ഇന്ന് മത്‍സ്യത്തൊഴിലാളികൾകടലിൽ വള്ളമിറക്കിയിട്ടില്ല. ഇന്നലെ രാത്രി പതിനൊന്നു മണിക്കൂശേഷമായിരുന്നു കടൽക്ഷോഭം ആരംഭിച്ചത്.ഇനി രണ്ടു ദിവസം കൂടി കടൽക്ഷോഭം തുടരുമെന്നാണ് മത്‍സ്യത്തൊഴിലാളികൾ പറയുന്നത്.

Comments

leave a reply

Related News