കോതമംഗലം: പുലിയന്‍പാറ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയുടെ പൂമുഖത്ത് സ്ഥാപിച്ചിരുന്ന മാതാവിന്റെ തിരുസ്വരൂപം ഇളക്കിമാറ്റി സമീപത്തെ പൈനാപ്പിള്‍ തോട്ടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസം ഇടവകയില്‍ പ്രതിഷേധ സമ്മേളനം നടത്തി. ദേവാലയത്തിന്റെ തൊട്ടടുത്തുള്ള ടാര്‍ മിക്‌സിംഗ് പ്ലാന്റില്‍ നിന്നുള്ള വിഷപ്പുക മൂലം മാസങ്ങളായി അടച്ചിട്ടിരുന്ന പള്ളിയില്‍ ഏതാനും ദിവസം മുന്‍പാണ് തിരുകര്‍മ്മങ്ങള്‍ ആരംഭിച്ചത്. ശനിയാഴ്ച രാവിലെ പള്ളിയില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനെത്തിയ വിശ്വാസികളാണ് പള്ളിയുടെ മുന്‍ഭാഗത്ത് തയ്യാറാക്കിയ രൂപക്കൂട്ടില്‍ വച്ചിരുന്ന മാതാവിന്റെ രൂപം തോട്ടത്തില്‍ എറിഞ്ഞുകളയപ്പെട്ട രീതിയില്‍ കണ്ടെത്തിയത്.ക്രൈസ്തവ സംസ്‌കാരത്തില്‍ അടിയുറച്ചുള്ള സമാധാനപൂര്‍വമായ പ്രതിഷേധ പ്രതികരണമാണ് അതിക്രമത്തിനെതിരേ ഉദ്ദേശിക്കുന്നതെന്ന് ഇടവക വികാരി ഫാ. പോള്‍ ചൂരത്തൊട്ടി വ്യക്തമാക്കി.
Comments