Foto

വീണ്ടും കടൽക്ഷോഭം തീരദേശം ദുരിതത്തിൽ

വീണ്ടും കടൽക്ഷോഭം തീരദേശം ദുരിതത്തിൽ

കഴിഞ്ഞദിവസങ്ങളിലുണ്ടായ മഴക്കൊപ്പം കടൽക്ഷോഭവും ശക്തമായതോടെ വൈപ്പിൻകരയുടെ വിവിധ ഭാഗങ്ങളിൽ കടൽവെള്ളം അടിച്ചുകയറി ഒട്ടേറെ നാശനഷ്ടം.
നായരമ്പലം വെളിയത്താംപറമ്പിലെയും എടവനക്കാട്ടിലെയും തീരപ്രദേശനിവാസികളാണ് ദുരിതത്തിലായത്.  പുത്തൻകടപ്പുറം ഷണ്മുഖവിലാസം ക്ഷേത്രം പരിസരവും കടൽവെള്ളത്തിനടിയിലായി.കടൽവെള്ളം അടിച്ചുകയറാതിരിക്കുവാൻ മണൽ ബണ്ടുകൾ കെട്ടി പ്രതിരോധിക്കുകയാണ് സാധാരണ ചെയ്യാറുള്ളത്. നിലവിലുണ്ടായിരുന്ന മണൽ ബണ്ട് തിരയിളക്കത്തെതുടർന്ന് കഴിഞ്ഞദിവസം തകർന്നിരുന്നു. ഗ്രാമപഞ്ചായത്ത് അംഗം സി. സി. സിജിയുടെ നേതൃത്വത്തിൽ ജെ സി ബി ഉപയിഗിച്ച് ബണ്ട് താൽകാലികമായി പുന:സ്ഥാപിച്ചുവെങ്കിലും ഇന്നലത്തെ കടൽക്ഷോഭത്തിൽ അത് പൂർണ്ണമായും തകരുകയും ക്ഷേത്രത്തിലേക്കും സമീപത്തുള്ള സ്കൂളിലേക്കും വെള്ളം കയറുകയും ചെയ്തു.
അടിക്കടിയുണ്ടാകുന്ന കടലാക്രമണത്തെ ചെറുക്കുവാൻ ജിയോബാഗുകൾ സ്ഥാപിച്ച് തീരദേശവാസികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് പരിസരവാസികൾ ആവശ്യപ്പെട്ടു.
വൈപ്പിൻകരയിലെ ഒട്ടുമിക്ക പ്രദേശങ്ങളും വെള്ളക്കെട്ടിലാണ്.പൊക്കാളിപ്പാടങ്ങളിൽ കൃഷിയിറക്കിയ കർഷകരും മഴയെതുടർന്നുള്ള വെള്ളപ്പൊക്കത്തിൽ കഷ്ടത്തിലായിരിക്കുകയാണ്.
പൂർണ്ണവളർച്ചയെത്താത്ത നെൽച്ചെടികൾ പലതും വെള്ളത്തിനടിയിലായി. ഏതാനും പാടങ്ങളിൽ മാത്രമാണ് ഈ വർഷം
പൊക്കാളികൃഷിയുള്ളത്. പൂർണ്ണമായും മഴയെമാത്രം ആശ്രയിച്ചു നടത്തുന്ന പൊക്കാളികൃഷിക്ക്  മഴയുടെ ഏറ്റക്കുറച്ചിലുകൾ പലപ്പോഴും ഭീഷണിയുയർത്താറുണ്ട്
 ഫ്രാൻസിസ് ചമ്മണി

Foto
Foto

Comments

leave a reply

Related News