വരാപ്പുഴ: അംബികാപുരത്തിന്റെ അമ്പതാണ്ട് സുവർണ്ണജൂബിലിയോടനുബന്ധിച്ച് വ്യാകുലമാതാപള്ളിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ഇടവകാംഗങ്ങളായ ചട്ടയും മുണ്ടും ധരിക്കുന്ന ഇരുപത്തിയൊന്നോളം അമ്മമാർക്ക് ആദരവ്നൽകി. സ്നേഹത്തിന്റെ തികവാർന്ന നിറവോടെ പള്ളിയിലേക്ക് എത്തിച്ചേർന്ന അമ്മക്കുപ്പായക്കാർക്ക് പള്ളിവികാരിയുംഇടവകാംഗങ്ങളുംചേർന്ന്സ്വീകരിച്ച് കുർബാനയോടെ ചടങ്ങാരംഭിച്ചു. വരാപ്പുഴ അതിരൂപത ബി.സി.സി ഡയറക്ടറും കടവന്ത്ര സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരിയുമായ റവ. ഫാ. ആന്റണി അറക്കൽ വിശുദ്ധ കുർബാന അർപ്പിച്ചു..നിറഞ്ഞസന്തോഷത്തോടെ കുർബാനയിൽ പങ്കുചേർന്ന അമ്മമാർക്കു ഫാ .ലിജോ ഓടത്തക്കൽ അമ്മദിനസന്ദേശവും നൽകി. കുർബാനക്ക്ശേഷം പൊന്നാട അണിയിക്കുകയും ആദരവിന്റെ ഉപഹാരങ്ങളും പള്ളി വികാരിയായ റവ. ഫാ. ജസ്റ്റിൻ ആറ്റുള്ളിലും സഹവികാരിയായ റവ. ഫാ.ലിജോ ജോഷി പുളിപ്പറമ്പിലും ചേർന്ന് നൽകി.സന്തോഷത്തിൽ പങ്കുചേർന്ന് കമ്മിറ്റിഅംഗങ്ങൾ, ഇടവകാംഗങ്ങൾ പങ്കെടുത്തു.83 നും 96 നും ഇടയിലുള്ള ചട്ടയും മുണ്ടും ധരിക്കുന്ന ഇരുപത്തിയൊന്നോളം അമ്മമാരിൽ ചിലരെ വീടുകളിൽ ചെന്നും ആദരിക്കുകയുണ്ടായി. കോവിഡിന്റെ ആധിക്യത്തെ തുടർന്ന് രണ്ടുവര്ഷത്തോളമായി പള്ളിയിലും വിശുദ്ധ കുർബാനയിലും നേരിട്ട് പങ്കെടുക്കാൻ കഴിയാതിരുന്ന അമ്മമാര്ക്ക് വേണ്ടിയാണ് ഇപ്പോൾ അവർക്കു കടന്നു വരുവാൻ അവസരമൊരുക്കി ഈ മാതൃകാപരമായ ചടങ്ങു സംഘടിപ്പിച്ചതെന്ന് ജൂബിലികൺവീനേഴ്‌സ് ആയ തദേവൂസ് തുണ്ടിപ്പറമ്പിലും ജോൺസൻ ചൂരപ്പറമ്പിലും അറിയിച്ചു.
Comments