Foto

ബൈബിള്‍ മാസാചരണത്തിന് തുടക്കമായി 

ആലപ്പുഴ: കെസിബിസി ബൈബിള്‍ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ആലപ്പുഴ രൂപതയില്‍ വാടക്കല്‍ ദൈവജന മാതാ ഇടവകയില്‍ ഡിസംബര്‍ 1 മുതല്‍30 വരെ ബൈബിള്‍ മാസാചരണത്തിന് തുടക്കം കുറിച്ച് കൊണ്ട് രൂപത പ്രോക്യൂറേറ്റര്‍ ഫാ. പോള്‍ ജെ അറക്കല്‍ തിരിതെളിച്ചു. കെസിബിസി ബൈബിള്‍ കമ്മിഷന്‍ രൂപത ഡയറക്ടര്‍ റവ. ഫാ സോളമന്‍ ചാരങ്കാട്ട് വചന പ്രഘോഷണം നടത്തി. ഫാ. ക്ലിഫിലന്റ് ഫെര്‍ണാഡെസ്,  ഫാ. ജെസ്ലിന്‍ പുന്നക്കല്‍,  ഫാ. യേശുദാസ് പി. ജോസഫ് എന്നിവര്‍ പങ്കെടുത്തു.

Foto

Comments

leave a reply

Related News