Foto

മാനവിക സ്നേഹത്തിൽ, സ്ത്രീയും, പുരുഷനും തമ്മിലുള്ള സ്നേഹത്തിനു ഒരു പ്രത്യേക സ്ഥാനമുണ്ട്: പാപ്പാ

ആഴമേറിയതും ആത്മത്യാഗപരവും നിലനിൽക്കുന്നതുമായ സ്നേഹം, യാദൃശ്ചികമല്ലെന്നും, മറിച്ച്, നാം സ്നേഹത്തിനായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ അടയാളമാണെന്നും എടുത്തു പറഞ്ഞുകൊണ്ട്, 'യു കാറ്റ്' ഫൗണ്ടേഷൻ  ഒക്ടോബർ മാസം ആറാം തീയതി, പുറത്തിറക്കുന്ന, 'യു കാറ്റ്' ലവ് ഫോർ എവർ' എന്ന പുതിയ ഗ്രന്ഥത്തിന്, ലിയോ പതിനാലാമൻ പാപ്പാ, അവതാരിക എഴുതി. "അങ്ങിൽ വിശ്രമിക്കുന്നതുവരെ ഞങ്ങളുടെ ഹൃദയങ്ങൾ അസ്വസ്ഥമായിരിക്കും", എന്ന വിശുദ്ധ അഗസ്റ്റിന്റെ വാക്കുകൾ എടുത്തുപറഞ്ഞുകൊണ്ട്, നാം ദൈവത്തോട് ഐക്യപ്പെടുമ്പോൾ, നമ്മുടെ ആത്മാക്കളിലേക്ക് യഥാർത്ഥത്തിൽ പകരുന്ന ദിവ്യസ്നേഹത്തിനായുള്ള അഭിവാഞ്ഛയെയാണ് അദ്ദേഹം പ്രകടിപ്പിക്കുന്നതെന്നു പാപ്പാ ചൂണ്ടിക്കാണിച്ചു.

തുടർന്ന്, വിവാഹ ബന്ധത്തിന്റെ പവിത്രതയെയും പാപ്പാ എടുത്തു പറയുന്നു. ഒരു പുരുഷനും സ്ത്രീയും സ്നേഹത്തിൽ പരസ്പരം പൂർണ്ണമായും സ്വയം സമർപ്പിക്കുമ്പോൾ,  ദൈവം അവരുടെ ഇടയിൽ വസിക്കുന്നുവെന്നും, അവരുടെ വിശ്വസ്തത,  ക്ഷമ, നന്മയ്ക്കുവേണ്ടിയുള്ള  ദൈനംദിന പരിശ്രമം എന്നിവ ക്രിസ്തുവിന് തന്റെ സഭയോടുള്ള സ്നേഹത്തിന്റെ പ്രതിഫലനമാണെന്നും പാപ്പാ അവതാരികയിൽ ചൂണ്ടിക്കാണിക്കുന്നു.

യഥാർത്ഥ സ്നേഹത്തിന്റെ ഏറ്റവും മനോഹരമായ ചിത്രം യേശുക്രിസ്തുവിന്റെ കുരിശിലാണ് നമുക്ക് കാണുവാൻ സാധിക്കുന്നതെന്നും, "ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ പരസ്പരം സ്നേഹിക്കുക. നിങ്ങളുടെ സ്നേഹിതർക്കുവേണ്ടി ജീവൻ സമർപ്പിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ല" എന്ന വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ കർത്താവിന്റെ വചനമാണ്, ക്രിസ്തു മതത്തിന്റെ ഡി എൻ എ എന്നും പാപ്പാ എടുത്തു പറഞ്ഞു.  വായനക്കാർക്ക്, പാപ്പാ ആശംസകളും, പ്രാർത്ഥനകളും നേരുകയും ചെയ്തു.

Comments

leave a reply

Related News