Foto

ലഹരി വിരുദ്ധ ദിനാചരണം

കൊച്ചി: ലോക ലഹരി വിരുദ്ധദിനം പ്രമാണിച്ച്  കെസിബിസിയുടെ ആഹ്വാനപ്രകാരം കേരളത്തിലെ എല്ലാ കത്തോലിക്കാ വിദ്യാലയങ്ങളിലും നാളെ (ജൂണ്‍ 26-ന്) രാവിലെ  അസംബ്ലിയോടനുബന്ധിച്ച്  ബോധവല്‍ക്കരണ പരിപാടികളും ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തുന്നതാണ്. വളരുന്ന തലമുറയെ ലഹരിയുടെ വിപത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള എല്ലാ ഉദ്യമങ്ങളോടും കേരള കത്തോലിക്കാസഭ സഹകരിക്കുന്നതാണ്.

ലഹരി വില്‍പ്പനയുടെ കണ്ണികളായി പ്രവര്‍ത്തിക്കുന്നവര്‍ ലഹരിവസ്തുവെന്ന് തിരിച്ചറിയാനാ വാത്തവിധത്തില്‍ ചോക്കലേറ്റുകളുടെയും പാനീയങ്ങളുടെയും രൂപത്തില്‍ രാസലഹരി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നു എന്ന വസ്തുത സമീപകാല സംഭവങ്ങളില്‍നിന്ന് വ്യക്തമാണ്. സ്‌കൂള്‍ - കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയിലെന്നതിനേക്കാള്‍ പട്ടണങ്ങള്‍ കേന്ദ്രീകരിച്ച് വിവിധ മേഖലകളില്‍ ജോലിചെയ്യുന്ന യുവജനങ്ങള്‍ക്കിടയിലും രാസലഹരിയുടെ ഉപയോഗം വളരെ വര്‍ദ്ധിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഫാ. തോമസ് തറയില്‍
ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍, ഔദ്യോഗികവക്താവ്, കെ.സി.ബി.സി.

ഡയറക്ടര്‍, പി.ഒ.സി.

 

Comments

leave a reply

Related News