Foto

ലോക ലഹരി വിരുദ്ധ ദിനാചരണം ജില്ലാതല ഉദ്ഘാടനം നടത്തി.

കൊച്ചി: ജില്ലാ  സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ ലോക ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ജില്ലാ തല ഉദ്ഘാടനം  തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ മുൻമന്ത്രി കെ. ബാബു എംഎൽഎ   നിർവ്വഹിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫീസർ സിനോ സേവി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
തൃപ്പൂണിത്തുറ പാലസ് ബോർഡ് പ്രസിഡൻ്റ് എസ് . അനുജൻ മുഖ്യപ്രഭാഷണം നടത്തി." ദി സയൻസ് ഓഫ് അഡിക്ഷൻ " എന്ന വിഷയത്തിൽ
"നശാ മുക്ത് ഭാരത് അഭിയാൻ" മാസ്റ്റർ ട്രെയ്നർ മാരായ ഫ്രാൻസീസ് മൂത്തേടൻ , അഡ്വ. ചാർളി പോൾ എന്നിവർ  ക്ലാസുകൾ നയിച്ചു.
കോളേജ് പ്രിൻസിപ്പൽ ഡോ. പി വി അജി കുമാർ,എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. ശാരിക ശശി എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ : ജില്ലാ സാമൂഹ്യനീതി വകുപ്പിൻ്റെ നേതൃത്വത്തിൽ ജില്ലാ തലത്തിൽ നടത്തിയ ലോക ലഹരി വിരുദ്ധ ദിനാചരണം മുൻ മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്യുന്നു. സിനോ സേവി, എസ് അനുജൻ, അഡ്വ. ചാർളി പോൾ, ഡോ. പി.വി അജികുമാർ ഫ്രാൻസീസ് മൂത്തേടൻ , ഡോ ശാരിക ശശി എന്നിവർ സമീപം

സിനോ സേവി
ജില്ലാ സാമൂഹ്യനീതി ഓഫീസർ
എറണാകുളം

Comments

leave a reply

Related News