വേളാങ്കണ്ണി: ദൈവമാതാവിന്റെ ജനന തിരുനാളിനോട് അനുബന്ധിച്ച് വേളാങ്കണ്ണിയില്‍ 29ന് കൊടിയേറുമെന്ന് തീർത്ഥാടന കേന്ദ്രം റെക്‌ടർ ഫാ. സി. ഇരുദയരാജ്, പാരീഷ് പ്രീസ്റ്റ് ആൻഡ് റെക്‌ടർ ഫാ. എസ്. അർപ്പുതരാജ്, പ്രൊക്യുറേറ്റർ ഫാ. ഡി. ഉലകനാഥൻ എന്നിവർ അറിയിച്ചു. സെപ്റ്റംബർ എട്ടുവരെയാണ് 11 ദിവസങ്ങളിലായി തിരുനാൾ ആഘോഷങ്ങൾ നടക്കുന്നത്.
29ന് വൈകുന്നേരം 5.45ന് തഞ്ചാവൂർ ബിഷപ്പ് ഡോ. തിയോഡോർ സഖായരാജ് കൊടിയേറ്റും. തുടർന്ന് മലയാളത്തിലും മറ്റ് തദ്ദേശീയ ഭാഷകളിലും വിശുദ്ധ കുർബാനയും ഉണ്ടാകും. തിരുനാൾ ദിവസങ്ങളിൽ തമിഴ്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ, മറാത്തി, കൊങ്കണി തുടങ്ങി വിവിധ ഭാഷകളിൽ പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും ക്രമീകരിച്ചിട്ടുണ്ട്.







Comments