Foto

ഷാര്‍ജ സെയിന്റ് മൈക്കിള്‍സ് ദേവാലയത്തില്‍ തിരുനാള്‍

നിക്സൺ ലാസർ,
 
ശക്തികുളങ്ങരയില്‍ നിന്നുള്ള പ്രവാസി സമൂഹത്തിന്റെ നേതൃത്വത്തില്‍ ഷാര്‍ജ സെയിന്റ് മൈക്കിള്‍സ് ദേവാലയത്തില്‍ വിശുദ്ധ ജോണ്‍ ഡി ബ്രിട്ടോയുടെ തിരുനാള്‍ 30.01.2022 ഞായര്‍  1.30 ന് ഫാദര്‍ അരുണ്‍രാജ് മാനുവല്‍ OFM CAPന്റെ മുഖ്യകാര്‍മികത്വത്തില്‍ ഭക്തി സാന്ദ്രമായി നടത്തപ്പെട്ടു...ഭാരതത്തിലെ പ്രഥമ കത്തോലിക്കാ രൂപതയായ കൊല്ലം രൂപതയിലെ ശക്തികുളങ്ങര ഇടവകയിലെ സ്വര്‍ഗ്ഗീയ മധ്യസ്ഥനായ പാദുകാവല്‍ വിശുദ്ധ ജോണ്‍ ഡി ബ്രിട്ടോയുടെ 329 ാം രക്തസാക്ഷിത്വ വര്‍ഷത്തിലെ തിരുനാള്‍ ആണ് സമുചിതമായി സംഘടിപ്പിക്കപ്പെട്ടത്.. 

ഷാര്‍ജയിലെ ശക്തികുളങ്ങര നിവാസികളുടെ കൂട്ടായ്മ ആയ ശക്തികുളങ്ങര പ്രവാസി അസോസിയേഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ പത്തു വര്‍ഷമായി സംഘടിപ്പിക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്ക് വന്‍ ജനപങ്കാളിത്തം ഉണ്ടാകാറുണ്ട്...

 കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടന്ന കര്‍മ്മങ്ങളും നൊവേന സ്‌നേഹവിരുന്ന് എന്നിവയില്‍ വിശ്വാസി സമൂഹം പങ്കെടുത്തു...ഫാദര്‍ സ്റ്റാന്‍ലി ആത്മീയ സന്ദേശം നല്‍കി. ഇടവക വികാരി ഫാദര്‍ സവരിമുത്തു OFM CAP, മലയാളം കമ്മ്യൂണിറ്റി ആത്മീയ പിതാവ് ഫാദര്‍ ജോസ് വട്ടുകുളം എന്നിവര്‍ നേതൃത്വം നല്‍കി.

Foto
Foto

Comments

leave a reply

Related News