വേദപാരംഗതനായ വിശുദ്ധ അഗസ്റ്റിൻ്റെ തിരുശേഷിപ്പുകള്‍ സൂക്ഷിക്കുന്ന പാവിയയിലെ സീൽ ഡി'ഓറോയിലുള്ള സെൻ്റ് പീറ്റര്‍ ബസിലിക്കയില്‍ ലിയോ പാപ്പ സന്ദർശനം നടത്തി. അഗസ്റ്റീനിയൻ സന്യാസ സമൂഹത്തിൽ നിന്നുള്ള ആദ്യ പാപ്പയായ, ലിയോ പാപ്പയെ സ്വീകരിക്കാന്‍ നിരവധി അഗസ്റ്റീനിയൻ സന്യാസികൾ ദേവാലയത്തിലുണ്ടായിരിന്നു. 722 മുതൽ വിശുദ്ധ അഗസ്റ്റിൻ്റെ മൃതശരീരം സൂക്ഷിച്ചിരിക്കുന്ന ദേവാലയമാണിത്. നേരത്തെ 504-ലാണ് ഹിപ്പോയിൽ നിന്ന് സാർഡീനിയയിലേക്ക് തിരുശേഷിപ്പുകൾ മുമ്പ് കൊണ്ടുവന്നിരുന്നു. ഇതിന് ശേഷമാണ് തിരുശേഷിപ്പ് ദേവാലയത്തിലേക്ക് മാറ്റിയത്.
ബസിലിക്കയിൽ എത്തിയ പാപ്പയെ അഗസ്റ്റിൻ സന്യാസ സമൂഹത്തിൻ്റെ പ്രിയോർ ജനറൽ ഫാ. ജോസഫ് എൽ. ഫാരെൽ, പ്രൊവിൻഷ്യൽ പ്രിയോർ ഫാ. ഗബ്രിയേൽ പെഡിസിനോ, എന്നിവർ സ്വാഗതം ചെയ്തു. തുടർന്ന് പാപ്പ അഗസ്തീനിയൻ സമൂഹവുമായും പിന്നീട് ക്ലോയിസ്റ്ററിൽ ലോംബാർഡി എപ്പിസ്കോപ്പൽ കോൺഫറൻസിലെ ബിഷപ്പുമാരുമായും കൂടിക്കാഴ്ച നടത്തി. സഭയുടെ തലവൻ എന്ന നിലയിലുള്ള പരിശുദ്ധ പിതാവിൻ്റെ സന്ദർശനം ഐക്യം, കൂട്ടായ്മ, സൗഹൃദം, സാഹോദര്യം എന്നിങ്ങനെയുള്ള അഗസ്തീനിയൻ ആത്മീയതയുടെ സന്ദേശം ഏവർക്കും പങ്കുവയ്ക്കുന്നതാണെന്നു പ്രിയോർ ഫാ. ജാൻ ഫ്രാങ്കോ പറഞ്ഞു.










Comments