വത്തിക്കാൻ സിറ്റി: അമേരിക്കന്പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ജോ ബൈഡനു ഫ്രാൻസിസ് മാർപാപ്പ ആശംസ നേർന്നു. പുതിയ പദവി വിവേകപൂര്‍വം വിനിയോഗിക്കുവാനുള്ള കരുത്തും ഊര്‍ജവും സര്‍വശക്തനായ ദൈവം നല്കട്ടെയെന്നു മാർപാപ്പ ആശംസിച്ചു.
അമേരിക്ക ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ-ധാര്‍മിക മൂല്യങ്ങളില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് പ്രസിഡന്റ് ബൈഡന്റെ നേതൃത്വത്തില്‍ അമേരിക്കന്‍ ജനത മുന്നേറട്ടെയെന്നും പാപ്പാ ആശംസിച്ചു. കാപ്പിറ്റോൾ കലാപത്തെ മാർപാപ്പ ശക്തമായി അപലപിച്ചിരുന്നു.
Comments