ഒരു കുട്ടി ഒരു പുസ്തകം പദ്ധതി യുടെ ഉത്ഘാടനം ബഹു. മന്ത്രി ശ്രീ. ആന്റണി രാജു നിര്‍വഹിച്ചു.. കോര്‍പ്പറേറ്റ് മാനേജര്‍ റവ. ഡോ. Fr ഡൈസന്‍ Y, അധ്യക്ഷന്‍ ആയിരുന്നു.. സ്‌കൂള്‍ മാനേജര്‍ റവ. Fr ആന്റണി അനുഗ്രഹ പ്രഭാഷണം നടത്തി.. വിവിധ പദ്ധതികളുടെ ഉത്ഘടനങ്ങള്‍ O S അംബിക MLA, ബിന്ദു Tr (AEO)എന്നിവര്‍ നിര്‍വഹിച്ചു..
2019-20അധ്യയനവര്‍ഷം സ്‌കൂള്‍ ഏറ്റെടുത്തു നടപ്പിലാക്കിയ പദ്ധതി ആണ് ഒരു കുട്ടി.. ഒരു പുസ്തകം.. സ്‌കൂളിലെ 178കുട്ടികളും ഈ പഠന പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.. കുട്ടികള്‍ തന്നെ വരച്ച ചിത്രങ്ങള്‍ ആണ് പലതിന്റെയും കവര്‍ പേജുകള്‍.. പഠന പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ ഗ്രൂപ്പ് ആക്കി വിഷയം നല്‍കികൊണ്ട് ആണ് പുസ്തകം രചന പൂര്‍ത്തീകരിച്ചത്..
വര്‍ഷം ആരംഭത്തില്‍ തന്നെ വിഷയ മേഖലകള്‍ കണ്ടെത്തുകയും, കുട്ടികളെ അവര്‍ക്ക് ഇഷ്ടം ഉള്ള ഗ്രൂപ്പില്‍ ഉള്‍പെടുത്തുകയും ചെയ്തു.. തുടര്‍ന്ന് ഉപ മേഖലകള്‍ കണ്ടെത്തി രചനയുടെ ആദ്യ ഘട്ടം തുടങ്ങുന്നു.. തുടര്‍ച്ച യായ വിലയിരുത്തല്‍ നടത്തി കൂടുതല്‍ മെച്ച പെടുത്തല്‍ നടക്കുന്നു.. നിരന്തരമായഎഡിറ്റിങ്ങിലൂടെ കുട്ടിക്ക് തന്റെ രചന കൂടുതല്‍ ബോധ്യം ആകുന്നു.. തുടര്‍ന്ന് പ്രസിദ്ധീകരണത്തിന് നല്‍കുന്നു
Comments