Foto

പാലക്കാട് ഐ.ഐ.ടി.യിൽ ഗവേഷണത്തിനവസരം

പാലക്കാട് ഐ.ഐ.ടി.യിൽ ഗവേഷണത്തിനവസരം

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.-പാലക്കാട് ) 2021 ഡിസംബറിൽ തുടങ്ങുന്ന പിഎച്ച്.ഡി., എം.എസ്. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ശാസ്ത്ര - സാങ്കേതിക വിഷയങ്ങളിലെ പ്രവേശനത്തിന് നവംബർ 10 വരെ,അപേക്ഷ സമർപ്പണത്തിനവസരമുണ്ട്.ഒരാൾക്ക്, പരമാവധി രണ്ടു വകുപ്പുകളിലേക്ക്  അപേക്ഷിക്കാം. 

I.ഗവേഷണമേഖലകൾ

1.ബയോളജിക്കൽ സയൻസസ് ആൻഡ് എൻജിനിയറിങ്

2.സിവിൽ എൻജിനിയറിങ്

3.കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്

4.ഇലക്‌ട്രിക്കൽ എൻജിനിയറിങ്

5.മെക്കാനിക്കൽ എൻജിനിയറിങ്

6.എൻവയോൺമെന്റൽ സയൻസസ് ആൻഡ് സസ്റ്റയിനബിൾ എൻജിനിയറിങ്

7.കെമിസ്ട്രി

8.ഫിസിക്സ്.

II.എം.എസ്. റിസർച്ച്

1.സിവിൽ എൻജിനിയറിങ്

2.കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്

3.ഇലക്‌ട്രിക്കൽ എൻജിനിയറിങ്

4.മെക്കാനിക്കൽ എൻജിനിയറിങ്.

ഓരോ പ്രോഗ്രാമിലെയും പ്രവേശനത്തിനു വ്യത്യസ്ത വിദ്യാഭ്യാസ യോഗ്യതകൾ വേണം.ഗവേഷണ പഠനത്തിന്,ഫെലോഷിപ്പ് സാധ്യതയുമുണ്ട്. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ, resap.iitpkd.ac.in ലെ ഇൻഫർമേഷൻ ബ്രോഷറിൽ ലഭിക്കും.

അപേക്ഷാ ഫീസ്

പെൺകുട്ടികൾ, പട്ടിക/ഭിന്നശേഷി വിഭാഗക്കാർ എന്നിവർക്ക് 50 രൂപയാണ്, അപേക്ഷാഫീസ്. മറ്റു വിഭാഗങ്ങളിലെ ആൺകുട്ടികൾക്ക് 100 രൂപയും അപേക്ഷാ ഫീസുണ്ട്. ട്യൂഷൻ ഫീസ് 2500 രൂപയാണ്.

ഓൺലൈൻ അപേക്ഷ സമർപ്പണത്തിന്

resap.iitpkd.ac.in 

Foto

Comments

leave a reply