Foto

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ(ടി.ഐ.എഫ്.ആർ.) ഗവേഷണത്തിനവസരം

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

രാജ്യത്തെ മികച്ച ഗവേഷണ സ്ഥാപനങ്ങളിലൊന്നായ

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ (ടി.ഐ.എഫ്.ആർ.) വിവിധ വിഷയങ്ങളിൽ ഗലവഷണാവസരമുണ്ട്. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ ( മുംബൈ, ബെംഗളൂരു, പുണെ, ഹൈദരാബാദ്) നടത്തുന്ന പിഎച്ച്.ഡി., ഇന്റഗ്രേറ്റഡ് എം.എസ്‌സി.-പിഎച്ച്.ഡി. പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേയിക്കാം അപേക്ഷിക്കാം. അപേക്ഷാ സമർപ്പണത്തിനുള്ള അവസാന തീയ്യതി ,ഒക്ടോബർ 31 ആണ്.

 

പ്രോഗാമുകൾ

1.പിഎച്ച്.ഡി.

ബയോളജി, കെമിസ്ട്രി, കംപ്യൂട്ടർ ആൻഡ് സിസ്റ്റംസ് സയൻസസ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, ഫിസിക്‌സ് ഓഫ് ലൈഫ് (ഇന്റർഡിസിപ്ലിനറി) ആൻഡ് സയൻസ് എജ്യുക്കേഷൻ എന്നീ വിഷയങ്ങളിലാണ് ഗവേഷണാവസരം. ബന്ധപ്പെട്ട വിഷയത്തിൽ മാസ്റ്റേഴ്‌സ് ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഗേറ്റ്, നെറ്റ്, ജെസ്റ്റ് യോഗ്യതയുള്ളവർക്കാണ് , അവസരം.

 

2.ഇന്റഗ്രേറ്റഡ് എം.എസ്‌സി.-പിഎച്ച്.ഡി

ബയോളജി, കെമിസ്ട്രി, കംപ്യൂട്ടർ ആൻഡ് സിസ്റ്റംസ് സയൻസസ്, മാത്തമാറ്റിക്‌സ് ആൻഡ് ഫിസിക്‌സ് എന്നീ വിഷയങ്ങളിലാണ് ഇന്റേഗ്രേറ്റഡ് പ്രോഗ്രാമുള്ളത്. നിർദ്ദിഷ്ടവിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാവുന്നതാണ്. ഗേറ്റ്, ജെസ്റ്റ് സ്കോർ പരിഗണിച്ചാണ് , പ്രവേശനം.

 

സ്റൈറപെൻഡ്

പിഎച്ച്.ഡി.­ വിദ്യാർത്ഥികൾക്ക്, പ്രതിമാസം 31,000 രൂപയും കൂടാതെ എച്ച്.ആർ.എ.യും ലഭിക്കും. രജിസ്‌ട്രേഷനുശേഷം 35,000 രൂപയായി ഫെലോഷിപ്പ് ഉയർത്തും. ഇന്റഗ്രേറ്റഡ് എം.എസ്‌സി.-പിഎച്ച്.ഡി. വിദ്യാർഥികൾക്ക് ആദ്യവർഷം 21,000 രൂപയും എച്ച്.ആർ.എ.യും ലഭിക്കുന്നു. എന്നാൽ രണ്ടാംവർഷംമുതൽ 31,000 രൂപയും പിഎച്ച്.ഡി. രജിസ്‌ട്രേഷനുശേഷം 35,000 രൂപയും അവർക്ക് ലഭിക്കുന്നതാണ്.

 

പ്രവേശനക്രമം

നിർദ്ദിഷ്ട യോഗ്യതകൾക്കു പുറമെ 

 പ്രവേശനപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.ഡിസംബർ 11-ന് പ്രവേശന പരീക്ഷയും ഇന്റർവ്യൂവും നടക്കും.  

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

univ.tifr.res.in/admissions/ 

 

Comments

leave a reply

Related News