A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

 സിസ്റ്റര്‍ റാഫേല്ല പെട്രിനിയ   വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ്  ഗവര്‍ണറേറ്റിന്റെ സെക്രട്ടറി ജനറല്‍

 സിസ്റ്റര്‍ റാഫേല്ല പെട്രിനിയ  
വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് 
ഗവര്‍ണറേറ്റിന്റെ സെക്രട്ടറി ജനറല്‍

സി.സോണിയതെരേസ് ഡി.എസ്.ജെ

റോം: വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് ഗവര്‍ണറേറ്റിന്റെ സെക്രട്ടറി ജനറലായി  സിസ്റ്റര്‍ റാഫേല്ല പെട്രിനിയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. വത്തിക്കാന്‍ സിറ്റി സ്റ്റേറ്റിന്റെ സെക്രട്ടറി ജനറല്‍ പദവി വഹിക്കുന്ന ആദ്യ വനിതയാണ് സിസ്റ്റര്‍ റാഫേല്ല പെട്രിനി. 2005 മുതല്‍  ജനങ്ങളുടെ സുവിശേഷ വത്കരണത്തിനായുള്ള കോണ്‍ഗ്രിഗേഷനിലെ ഉദ്യോഗസ്ഥയായ് സേവനം ചെയ്യുകയായിരുന്നു സിസ്റ്റര്‍ റാഫേല്ല. വത്തിക്കാന്‍ സിറ്റി സ്റ്റേറ്റില്‍ മാര്‍പ്പാപ്പയ്ക്ക് പകരം എക്‌സിക്യൂട്ടീവ് അധികാരം വിനിയോഗിക്കുന്ന ബോഡിയാണ് വത്തിക്കാന്‍ ഗവര്‍ണറേറ്റ്. ഇന്നുവരെയുള്ള വത്തിക്കാന്‍ പാരമ്പര്യങ്ങളില്‍ നിന്ന്  വ്യത്യസ്തമാണ് ഈ നിയമനം. ഇന്നലെ വത്തിക്കാന്‍ പ്രസ് ഓഫീസിന്റെ ബുള്ളറ്റിനാണ് ഇക്കാര്യം അറിയിച്ചത്. 
സിസ്റ്റര്‍ റാഫേല്ല പെട്രിനി 1969 ജനുവരി 15 ന് റോമില്‍ ജനിച്ചു, ഫ്രാന്‍സിസ്‌കന്‍ സിസ്റ്റേഴ്സ് ഓഫ് ദി യൂക്കറിസ്റ്റിക്ക് എന്ന സന്യസസഭയിലെ അംഗമാണ്. സിസ്റ്റര്‍ പെട്രിനി റോമിലെ ലൂയിസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും ബാര്‍ണി സ്‌കൂള്‍ ഓഫ് ബിസിനസ്സില്‍ നിന്ന് 'സയന്‍സ് ഓഫ് ഓര്‍ഗനൈസേഷന്‍ ബിഹേവിയര്‍' എന്ന വിഷയത്തില്‍ ബിരുദാനന്തര ബിരുദവും സെന്റ് തോമസ് അക്വിനാസിന്റെ പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് സോഷ്യല്‍ സയന്‍സസില്‍ ഡോക്ടറേറ്റും നേടി. 2015 മുതല്‍ 2019 വരെ റോമിലെ കാമിലിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാസ്റ്ററല്‍ തിയോളജി ഓഫ് ഹെല്‍ത്തില്‍ സഭയുടെ സാമൂഹിക സിദ്ധാന്തവും ആരോഗ്യ സാമൂഹ്യശാസ്ത്രവും പഠിപ്പിച്ച അവര്‍ നിലവില്‍ പൊന്തിഫിക്കല്‍ യൂണിവേഴ്‌സിറ്റി ഓഫ് സോഷ്യല്‍ സയന്‍സസിലെ ഫാക്കല്‍റ്റി ഓഫ് സോഷ്യല്‍ സയന്‍സസില്‍ വെല്‍ഫെയര്‍ ഇക്കണോമിക്‌സ്, സോഷ്യോളജി ഓഫ് എക്കണോമിക് പ്രോസസ് പ്രൊഫസറാണ്.


 

Foto

Comments

leave a reply

Related News