ദീർഘകാലം അപ്പോസ്തോലിക് വികാരിയറ്റ് ഓഫ് നോർത്തേൺ അറേബ്യയുടെ വികാരി ജനറലായിരുന്ന ഭരണങ്ങാനം സ്വദേശി ഫാദർ മാത്യൂസ് കുന്നേൽ പുരയിടം OCD ഇഹലോകവാസം വെടിഞ്ഞു
കുവൈറ്റ് , ഖത്തർ , ബഹറിൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ആഗോള കത്തോലിക്കാ സഭയുടെ ഗൾഫിലെ അപ്പോസ്തോലിക് വികാരിയട്ട് ഓഫ് നോർത്ത് അറേബ്യയുടെ വികാരി ജനറൽ ആയിരുന്ന പാലാ ഭരണങ്ങാനം സ്വദേശി ഫാദർ മാത്യൂസ് കുന്നേൽ പുരയിടം നാട്ടിൽ വെച്ച് നിര്യാതനായി
കുവൈത്ത് കത്തീഡ്രൽ ദേവാലയത്തിലും അഹമ്മദി ദേവാലയത്തിലും ആയിട്ടാണ് അദ്ദേഹം ഈ കാലയളവിൽ സേവനം അനുഷ്ഠിച്ചിരുന്നത്
ഏതാനും വർഷങ്ങൾക്കു മുൻപ് കത്തോലിക്കാ സഭയുടെ കാനൻ നിയമപ്രകാരമുള്ള സുശ്രൂഷ പ്രായപരിധി കഴിഞ്ഞതിനെത്തുടർന്ന് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയിരുന്നു
അദ്ദേഹത്തിൻറെ ഗൾഫ് മേഖലയിലെ സേവനം മലയാളി സമൂഹത്തിന് എന്നും താങ്ങും തണലുമായിരുന്നു എന്ന് കുവൈറ്റ് കത്തോലിക്കാ കോൺഗ്രസ് പുറത്തിറക്കിയ സംയുക്ത അനുശോചന സന്ദേശത്തിൽ പറഞ്ഞു
സീറോ മലബാർ സഭയുടെ ഗൾഫിലെ പ്രീസ്റ്റ് ഇൻ ചാർജ് എന്ന നിലയിൽ സഭയുടെ വിശ്വാസവും പാരമ്പര്യവും പൈതൃകവും ആരാധനക്രമവും സംരക്ഷിക്കുന്നതിൽ തൻറെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് അദ്ദേഹം നിസ്തുലമായ സേവനമാണ് നൽകിയിട്ടുള്ളത്.
സീറോ മലബാർ വിശ്വാസ പരിശീലനം കുവൈറ്റിൽ സാധ്യമാക്കുന്നതിലും സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി പിതാവിൻറെ സന്ദർശനം കുവൈറ്റിൽ സാധ്യമാക്കുന്നതിലും അപ്പോസ്തോലിക് വികാരിയറ്റ് ഓഫ് നോർത്തേൺ അറേബ്യയുടെ ബിഷപ്പുമായി ചർച്ചകൾ നടത്തി സീറോ മലബാർ സഭയ്ക്ക് കൂടുതൽ സ്ഭാ പരമായ നേട്ടങ്ങൾ നേടിയെടുക്കുന്നതിലും അദ്ദേഹത്തിൻറെ നിസ്തുലമായ പങ്ക് വിസ്മരിക്കാനാവാത്തതാണ്.
കുവൈറ്റ് കത്തോലിക്കാ കോൺഗ്രസിൻ്റെ അനുശോചന യോഗത്തിൽ അദ്ദേഹത്തിൻറെ ആത്മാവിൻറെ നിത്യശാന്തിക്കായി പ്രാർത്ഥിച്ചുകൊണ്ട് പ്രസിഡൻറ് ആന്റോ കെ മാത്യു കുമ്പിള്മൂട്ടിൽ , ജനറൽ സെക്രട്ടറി മാത്യു ജോസ് ചെമ്പേത്തിൽ വാട്ടപ്പിള്ളി , ട്രഷറർ ചാക്കോ പൈക്കാട്ട്, ചിഫ് കോഡിനേറ്റർ ബെന്നി പുത്തൻ , ഓഫീസ് സെക്രട്ടറി ജേക്കബ് ആൻറണി വലിയവീടൻ, അജു തോമസ് കുറ്റിക്കൽ, ബിനോയി വർഗീസ് കുറ്റിപ്പുറത്ത്, എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.
ഇന്ന് വെള്ളിയാഴ്ച വൈകിട്ട് ഏറ്റുമാനൂർ ഒസിഡി ചെറുപുഷ്പം ആശ്രമ ദേവാലയത്തിൽ മൃതദേഹം എത്തിക്കുന്നതും നാളെ ശനിയാഴ്ച രാവിലെ 10 മണിക്ക് മൂവാറ്റുപുഴയിലുള്ള ഓ സി ഡി ആശ്രമത്തിലേക്ക് മൃതദേഹം കൊണ്ടുപോകുന്നതും നാളെ ശനിയാഴ്ച വൈകിട്ട് മൂന്നുമണിക്ക് ഓ സി ഡി ആശ്രമ ദേവാലയ സിമിത്തേരിയിൽ മൃതസംസ്കാര ശുശ്രൂഷകൾ നടത്തപ്പെടുന്നതുമാണ്.
Comments