Foto

വാനോളം ഉയര്‍ത്തിയ വായനാനുഭവം

അശ്വതി എസ്‌.
സെന്റ്‌ ഗൊരേറ്റീസ്‌ ഹയര്‍ സെക്കണ്ടറി സ്കൂള്‍



എന്റെ വായനാനുഭവങ്ങളില്‍ എന്നെന്നും നിറഞ്ഞു നിലക്കുന്ന ഒരു പുസ്തകമാണ്‌ “ദര്‍ശന നിലാവ്‌”.
എന്നെ അത്രമേല്‍ സ്വാധീനിച്ച ഈ പുസ്തകമെഴുതിയത്‌ എന്റെ എക്കാലത്തെയും പ്രിയപ്പെട്ട അദ്ധ്യാപിക
സിസ്റ്റര്‍ മാഡ്ലിന്‍ എസ്‌.ഐ.സി.യാണ്‌. മലയാളത്തിന്റെ മാധുര്യം എന്നില്‍ നിറച്ച സിസ്റ്ററിന്റെ ഈ
പുസ്തകം എന്റെ സ്കൂള്‍ ദിനങ്ങളേയും സിസ്റ്ററിനൊപ്പമുള്ള മലയാളം ക്ലാസ്സുകളേയും
കവിതരങ്ങുകളേയും ഓര്‍മ്മിപ്പിക്കുന്നു. ഭാഷയേ അത്രമേല്‍ സ്നേഹിക്കുന്ന, ആ സ്നേഹാനുഭവങ്ങളെ
പകര്‍ന്നു നല്‍കാന്‍ തയ്യാറാകുന്ന സിസ്റ്ററിന്റെ വ്യക്തിത്വവും കൃതികളും അഭിനന്ദനാര്‍ഹമാണ്‌.

വാക്കുകള്‍കൊണ്ട്‌ വാങ്മയ ചിത്രങ്ങള്‍ കോറിയിടുന്ന 25 കവിതകളാണ്‌ 68 പേജുകളില്‍ നിറഞ്ഞു
നിലക്കുന്ന ഹൃദ്യമായ വായനാനുഭവം പകര്‍ന്നു നലകുന്ന “ദര്‍ശന നിലാവി”ലുള്ളത്‌.

മാതൃസ്നേഹത്തിന്റെ മാധുര്യത്തില്‍ തുടങ്ങി നന്മയുടെ വലിയ ലോകം തന്നെ വായനക്കാരുടെ
മുമ്പില്‍ തുറന്നു കാട്ടിക്കൊണ്ടു പ്രകൃതി സ്നേഹത്തിന്റെ കുളിരിലലിഞ്ഞ്‌ ഈശ്വര ചൈതന്യത്തില്‍
ഉള്‍ച്ചേരുവാന്‍ ഈ കവിതകള്‍ ഓരോന്നും നമുക്ക്‌ പ്രചോദനമേകുന്നു.

മാതൃസ്‌നേഹം, ദര്‍ശനം, കാഴ്ച, വചനം എന്നീ കവിതകള്‍ വായനക്കാരുടെ മനസ്സില്‍
കെടാവിളക്കുപോലെ ശോഭിച്ചു നില്ക്കുമെന്നതില്‍ സംശയമില്ല.

“സദ്രഗന്ഥവായന' വായനയെക്കുറിച്ചും, വായനയിലൂടെ മനസ്സിനുണ്ടാകുന്ന മാറ്റത്തെക്കുറിച്ചുമാണ്‌
പ്രതിപാദിക്കുന്നത്‌. വായനയുടെ മാഹാത്മൃത്തെക്കുറിച്ചും അതിന്റെ അക്ഷയത്വത്തെക്കുറിച്ചുമാണ്‌
കവിതയില്‍ തെളിഞ്ഞു കാണുന്നത്‌.

“ചിത്തത്തിലൊത്തിരി പൂത്തിരി കത്തിക്കും

ചിന്തയില്‍ സന്തതം നന്മ നിറച്ചിടും

നന്മതന്‍ കേദാരം ആണല്ലോ വായന

നല്ലവരാക്കുന്ന ഗുരുവാണ്‌ വായന
അതെ, ചിന്തയില്‍ എപ്പോഴും നന്മ നിറയ്ക്കുന്ന നല്ല ഗുരുവായ വായനയുടെ അനുഭവമാണ്‌ ഈ കവിത
നമുക്ക്‌ നല്‍കുന്നത്‌.

കടുകട്ടിയുള്ള വാക്കുകളല്ല മറിച്ച്‌ തുവല്‍ പോലെ ലളിതമാണ്‌ സിസ്റ്ററിന്റെ കാവ്യഭാഷ. സിസ്റ്ററിന്റെ
കവിതകളുടെ എല്ലാ കോണിലും മലയാള ഭാഷയുടെ സൌന്ദര്യം ദര്‍ശിക്കാനാകും. ആദ്യാക്ഷര്രപാസവും
ദ്വിതീയാക്ഷരപ്രാസവും കവിതകള്‍ക്ക്‌ ആകര്‍ഷകത്വവും ഹൃദ്യതയും നല്‍കുന്നു.

പ്രപഞ്ചവും സര്‍വ്ൃചരാചരങ്ങളും ദൈവത്തിന്റെ കരവേലയാണ്‌. ദൈവത്തില്‍നിന്ന്‌ ആരംഭിച്ച്‌
ദൈവത്തില്‍ എത്തിച്ചേരുന്ന യാത്രയിലാണ്‌ നാമായിരിക്കുന്നത്‌. അത്‌ നിതൃതയിലേക്കുള്ളതാണെന്ന്‌ നാം
തിരിച്ചറിയേണ്ടതുണ്ട്‌. ഉത്ഥിതനായ ക്രിസ്തുവിനോട്‌ ചേര്‍ന്നാല്‍ നിതൃതയെന്ന സത്യത്തില്‍ ഇന്നിവിടെ
ഉള്‍ച്ചേരാമെന്ന യാഥാര്‍ത്ഥൃത്തിന്റെ ബഹിര്‍സ്ഫുരണമാണ്‌ “ദര്‍ശന നിലാവി'ന്റെ ഹൃദയ താളം. നന്മയുടെ
വീഥികളെ സ്നേഹിച്ച്‌ നിതൃതയെ ആശ്ശേഷിക്കാനുള്ള പ്രചോദനം അനുവാചക ഹൃത്തില്‍ തുടിക്കട്ടെ
എന്ന്‌ ഞാന്‍ ആഗ്രഹിക്കുകയാണ്‌. “ദര്‍ശന നിലാവി"ന്റെ ഓരോ കവിതയും അനേകായിരം ഹൃദയങ്ങളില്‍
ദിവ്ൃദീപ്തിയായി ജ്വലിച്ചുയരട്ടെ.

 

Comments

  • 21-06-2021 10:44 AM

leave a reply