ജനാധിപത്യ അവകാശങ്ങള്‍ക്ക് വേണ്ടി
ശബ്ദമുയര്‍ത്തിയ കര്‍ദ്ദിനാള്‍ ജോസഫ് സെന്നിനെ
അറസ്റ്റ് ചെയ്തു.
ഡല്‍ഹി: ജനാധിപത്യ അവകാശങ്ങള്‍ക്ക് വേണ്ടി നിരന്തരം പ്രവര്‍ത്തിച്ച ഹോങ്കോങ്ങിലെ മുന്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോസഫ് സെന്നിനെ വിദേശ ശക്തികളുമായി സഹകരിച്ചു എന്ന് ആരോപണമുന്നയിച്ച് ഇന്നലെ വൈകുന്നേരം പോലീസ് അറസ്റ്റ് ചെയ്തു. ഹോങ്കോങ്ങില്‍ ഏതാനും നാളുകള്‍ക്കു മുമ്പ് നടന്ന ജനാധിപത്യ പ്രതിഷേധങ്ങളില്‍ പങ്കെടുത്ത ആളുകള്‍ക്ക് നിയമപരമായ സഹായം നല്‍കാന്‍ സ്ഥാപിതമായ 612 ഹ്യൂമാനിറ്റേറിയന്‍ റിലീഫ് ഫണ്ടിന്റെ ട്രസ്റ്റി സ്ഥാനം വഹിച്ചതാണ് കര്‍ദ്ദിനാളിനെതിരെ ആരോപിക്കപ്പെട്ട കുറ്റം.ബുധനാഴ്ച സെന്നിനോടൊപ്പം ഹോങ്കോങ് സ്വദേശിനിയായ കനേഡിയന്‍ ഗായകര്‍ ഡെന്നീസ് ഹോയും, മറ്റു രണ്ടുപേരുംകൂടി അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. പിന്നാലെ സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തി വത്തിക്കാന്‍ പത്രക്കുറിപ്പും ഇറക്കിയിരുന്നു.2020ല്‍ ജനാധിപത്യ അവകാശങ്ങള്‍ക്ക് വലിയതോതില്‍ തുരങ്കം വെക്കുന്ന ദേശീയ സുരക്ഷാ നിയമം ഹോങ്കോങ്ങ് സര്‍ക്കാര്‍ പാസാക്കിയതിനെത്തുടര്‍ന്നാണ് രാജ്യത്ത് വലിയ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. പുതിയ നിയമം ഹോങ്കോങ്ങിലെ സഭയെ നിശബ്ദമാക്കാന്‍ ഉപയോഗിക്കുമെന്ന് കര്‍ദ്ദിനാള്‍ സെന്‍ നിരന്തരം അഭിപ്രായപ്പെട്ടിരുന്നു.വിഷയം അന്താരാഷ്ട്രതലത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴി തുറന്നതിന് പിന്നാലെ അദ്ദേഹത്തിന് ജാമ്യം നല്‍കി വിട്ടയക്കുകയും ചെയ്തു.
Comments