വിശുദ്ധ ദേവസഹായം സഹനസഭയുടെ പ്രതിരൂപം
ഡോക്യുമെന്ററി പ്രകാശനം ചെയ്തു
കൊച്ചി: വിശുദ്ധ ദേവസഹായം സഹനസഭയുടെ പ്രതിരൂപം എന്ന പേരില്‍ ആനിമേഷന്‍ ഡോക്യൂമെന്ററി കൊച്ചി പാലാരിവട്ടം പി.ഓ.സിയില്‍ വച്ച് നടന്ന ചടങ്ങില്‍ വരാപ്പുഴ അതിരൂപതാ മുന്‍ ആര്‍ച്ച്ബിഷപ്പ് ഫ്രാന്‍സിസ് കല്ലറക്കല്‍ പ്രകാശനം ചെയ്തു.വിശുദ്ധ ദേവസഹായം പിള്ളയെ പറ്റിയുള്ള ലോകത്തിലെ ആദ്യത്തെ ആനിമേഷന്‍ ഡോക്യുമെന്ററിയാണ് 'വിശുദ്ധ ദേവസഹായം സഹനസഭയുടെ പ്രതിരൂപം' .സിറോ മലബാര്‍ സഭയിലെ കല്യാണ്‍ രൂപതയാണ് ഡോക്യുമെന്ററി നിര്‍മിച്ചിരിക്കുന്നത്.കല്യാണ്‍ രൂപതയുടെ മീഡിയ കമ്മീഷനും,കാത്തലിക് ഫോക്കസും ചേര്‍ന്നാണ് നിര്‍മ്മാണം.ഫാ.ഫ്രാങ്ക്‌ളിന്‍ ജോസഫ് പൊട്ടനാനിക്കലാണ് പ്രോജ്ക്ട് ഡയറക്ടര്‍.ഡോക്യുമെന്ററി പ്രകാശന ചടങ്ങില്‍ കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ.ജേക്കബ് ജി പാലയക്കാപ്പിള്ളി,പി.റ്റി.ഐ ഡയറക്ടര്‍ ഫാ.ടോണി കോഴിമണ്ണില്‍,ഫാ.ഫ്രാങ്ക്‌ളിന്‍ ജോസഫ് പൊട്ടനാനിക്കല്‍,ഇഗ്നെഷിസ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.
Comments