Foto

ചാവറയച്ചന്റെ വിശുദ്ധപദവി പ്രഖ്യാപനത്തിന്റെ വാർഷികാഘോഷം 23ന്

മാന്നാനം: കേരളത്തിന്റെ സാമൂഹ്യ വിദ്യാഭ്യാസ നവോത്ഥാന ചരിത്രത്തിലെ യുഗപ്രഭാവനായ വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയുടെ വിശുദ്ധപദവി പ്രഖ്യാപനത്തിന്റെ 12-ാം വാർഷികാഘോഷങ്ങൾ 23ന് മാന്നാനം സെൻ്റ് ജോസഫ്സ് ആശ്രമം പള്ളിയിൽ നടക്കും. ആഘോഷങ്ങളുടെ ഭാഗമായി വിദ്യാർഥികളുടെ തീർത്ഥാടനം നടത്തും. സിഎംഐ സ്ഥാപനത്തിന്റെ ദ്വിശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ഭവന പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ചടങ്ങിൽ നടക്കും. 

സിഎംഐ സന്യാസ സമൂഹത്തിന്റെ തിരുവനന്തപുരം പ്രൊവിൻസിലെ 76 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള മൂവായിരം വിദ്യാർഥികൾ രാവിലെ മാന്നാനം കെഇ സ്‌കൂൾ അങ്കണത്തിൽ സംഗമിച്ച ശേഷം ആശ്രമം പള്ളിയിലേക്ക് തീർഥാടനം നടത്തും. തുടർന്ന് വിശുദ്ധ കുർബാന നടക്കും. ഉച്ചയ്ക്ക് 12.30നു നടക്കുന്ന സമ്മേളനത്തിൽ ആഘോഷ പരിപാടികളുടെയും ഭവന പദ്ധതിയുടെയും ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. പ്രിയോർ ജനറൽ ഫാ. പോൾ ആച്ചാണ്ടി സിഎംഐ അധ്യക്ഷത വഹിക്കും. നിയമസഭ സ്പ‌ീ ക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ മുഖ്യപ്രഭാഷണവും മന്ത്രി മോൻസ് ജോസഫ് വിശുദ്ധ ചാവറ അനുസ്‌മരണവും നടത്തും.

Comments

leave a reply