A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള ഉള്‍പ്പെടെ ഏഴു പേരുടെ വിശുദ്ധപദവി പ്രഖ്യാപനം  2022 മേയ് 15ന് 

ചാള്‍സ് ഡി ഫൂക്കോള്‍ഡ,സീസര്‍ ഡി ബസ്,ലൂയിജി മരിയ പാലാസോലോ,ജിയുസ്റ്റിനോ മരിയ റുസോളില്ലോ,മരിയ ഫ്രാന്‍സെസ്‌ക ഡി ഗെസോ,മരിയ ഡൊമെനിക്ക മാന്തോവാനി എന്നിവര്‍ വിശുദ്ധരുടെ ഗണത്തിലേക്ക് 

അജി കുഞ്ഞുമോന്‍

വത്തിക്കാന്‍ :  വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള ഉള്‍പ്പെടെ ഏഴു പേരുടെ വിശുദ്ധപദവി പ്രഖ്യാപന തീയതി വത്തിക്കാന്‍ പ്രഖ്യാപിച്ചു. 2022 മേയ് 15നാണ് വത്തിക്കാനില്‍ നടക്കുന്ന പ്രത്യേക ശുശ്രൂഷകള്‍ക്കിടെ ഏഴുപേരെയും പാപ്പ വിശുദ്ധരായി പ്രഖ്യാപിക്കുക. വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്ന തീയതി സംബന്ധിച്ച പ്രഖ്യാപനം ഇന്നാണ് (നവംബര്‍ 09) വത്തിക്കാന്‍ നടത്തിയത്. വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെയും ഇറ്റലിയില്‍ നിന്നുള്ള വൊക്കേഷണിസ്റ്റ് സന്യാസസമൂഹ സ്ഥാപകനായ വാഴ്ത്തപ്പെട്ട ഫാ. ജസ്റ്റിന്‍ റുസ്സലീലോയുടെയും മറ്റ് വാഴ്ത്തപ്പെട്ടവരുടെയും നാമകരണത്തിനായി അവരുടെ പേരില്‍ നടന്ന അത്ഭുതങ്ങള്‍ ഫ്രാന്‍സിസ് പാപ്പ കഴിഞ്ഞ വര്‍ഷം അംഗീകരിച്ചിരുന്നു.പതിനെട്ടാം നൂറ്റാണ്ടില്‍ തിരുവിതാംകൂര്‍ രാജ്യത്ത് ഉദ്യോഗസ്ഥനായിരിക്കെ, ഹൈന്ദവ വിശ്വാസം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച വ്യക്തിയാണ് വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള. 1712 ഏപ്രില്‍ 23-ന് കന്യാകുമാരി ജില്ലയിലെ നട്ടാലത്തായിരിന്നു അദ്ദേഹത്തിന്റെ ജനനം. വിശ്വാസ പരിവര്‍ത്തനത്തിനു മുന്‍പ് നീലകണ്ഠപിള്ള എന്ന് പേരുണ്ടായിരുന്ന അദ്ദേഹം മാര്‍ത്താണ്ഡവര്‍മ്മയുടെ കൊട്ടാരത്തില്‍ കാര്യദര്‍ശിയായിരുന്നു. ഡച്ച് സൈന്യാധിപന്‍ ഡിലനോയില്‍ നിന്നു ക്രിസ്തുവിനെ അറിഞ്ഞ പിള്ള തെക്കന്‍ തിരുവിതാം കൂറിലെ നേമം എന്ന സ്ഥലത്ത് മിഷനറിയായിരുന്ന ബുട്ടാരി എന്ന ഈശോസഭാവൈദികനില്‍ നിന്ന് 1745 മേയ് 17-ന് ലാസര്‍ എന്നര്‍ത്ഥമുള്ള ദേവസഹായം പിള്ള എന്ന പേരില്‍ ജ്ഞാനസ്‌നാനം സ്വീകരിച്ചു.രാമപുരം, വടക്കേക്കുളം, നെയ്യാറ്റിന്‍കര തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പോയി പിള്ള ക്രിസ്തുവിനെ പ്രസംഗിച്ചത് രാജസേവകരെയും സഹപ്രവര്‍ത്തകരെയും ചൊടിപ്പിക്കുകയായിരിന്നു. പിള്ളയ്‌ക്കെതിരായി അവര്‍ ഉപജാപം നടത്തി അവര്‍ രാജദ്രോഹക്കുറ്റം ചാര്‍ത്തി. അദ്ദേഹത്തിന്റെ കൈകാലുകള്‍ ബന്ധിച്ച് ദിവസവും 30 അടി വീതം കാല്‍വെള്ളയില്‍ അടിക്കാന്‍ രാജാവ് ഉത്തരവിട്ടു. വഴിപോക്കര്‍ പോലും പിള്ളയെ മര്‍ദിച്ചു രസിച്ചു. മുളകുപോടി ചുറ്റിനും ഇട്ടു പുകയ്ക്കുക, എരുക്കിന്‍ പൂമാലയണിയിച്ച് പൊള്ളുന്ന വെയിലത്ത് എരുമപ്പുറത്ത് കയറ്റി നാടുചുറ്റിക്കുക, മുറിവില്‍ മുളകു പുരട്ടുക തുടങ്ങിയ മര്‍ദനമുറകള്‍. നാലു കൊല്ലത്തോളം ജയില്‍ വാസം.
1752 ജനുവരി 14ന് വെടിവച്ചു കൊല്ലാനുള്ള ഉത്തരവുമായി രാജഭടന്‍മാര്‍ പിള്ളയെ കാറ്റാടി മലയിലേക്ക് കൊണ്ടുപോയി. തനിക്ക് പോകാന്‍ സമയമായി എന്നറിഞ്ഞ പിള്ള അവസാനമായി പ്രാര്‍ത്ഥിക്കാന്‍ അനുവാദം ചോദിച്ചു. പാറയില്‍ ചങ്ങലകളില്‍ ബന്ധിക്കപ്പെട്ടു പ്രാര്‍ത്ഥിക്കുന്ന ചിത്രം പിന്നീട് വിശ്വാസചരിത്രത്തിനു വിളക്കായി മാറിയിരിന്നു. 2022 മേയ് 15ന് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നവരില്‍ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള കൂടാതെ വാഴ്ത്തപ്പെട്ട ചാള്‍സ് ഡി ഫൂക്കോള്‍ഡ്, വാഴ്ത്തപ്പെട്ട സീസര്‍ ഡി ബസ്, വാഴ്ത്തപ്പെട്ട ലൂയിജി മരിയ പാലാസോലോ, വാഴ്ത്തപ്പെട്ട ജിയുസ്റ്റിനോ മരിയ റുസോളില്ലോ, വാഴ്ത്തപ്പെട്ട മരിയ ഫ്രാന്‍സെസ്‌ക ഡി ഗെസോ, വാഴ്ത്തപ്പെട്ട മരിയ ഡൊമെനിക്ക മാന്തോവാനി എന്നിവരാണുള്ളത്.

Comments

leave a reply

Related News