Foto

അല്‍ഫോന്‍സാമ്മയുടെ വിശുദ്ധപദവി പതിമൂന്നാം വാര്‍ഷികം നാളെ

അല്‍ഫോന്‍സാമ്മയുടെ വിശുദ്ധപദവി
പതിമൂന്നാം വാര്‍ഷികം നാളെ

കോട്ടയം: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ വിശുദ്ധപദവി പ്രഖ്യാപനത്തിന്റെ പതിമൂന്നാംവാര്‍ഷികം നാളെ ഭരണങ്ങാനത്ത് കബറിട ദേവാലയത്തില്‍ ആചരിക്കും. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ സ്വര്‍ഗപ്രാപ്തി 75 വര്‍ഷം പൂര്‍ത്തിയായ വര്‍ഷം കൂടിയാണിത്. 2008 ഒക്ടോബര്‍ പന്ത്രണ്ടിന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയാണ് വാഴ്ത്തപ്പെട്ട അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചത്.നാളെ രാവിലെ 11 ന് ഭരണങ്ങാനത്ത് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. രാവിലെ 5.30, 6.45, 8.00, വൈകിട്ട് 5.00 എന്നീ സമയങ്ങളിലും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. അഞ്ചിനുള്ള വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ജപമാല പ്രദക്ഷിണവും ഉണ്ടായിരിക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് തിരുക്കര്‍മങ്ങള്‍.

Foto

Comments

leave a reply

Related News