ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഭാരവാഹിത്വപട്ടിക - ലത്തീന്‍ സമുദായത്തെ അവഗണിക്കുന്നു
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഭാരവാഹിത്വപട്ടിക - ലത്തീന്‍ സമുദായത്തെ അവഗണിക്കുന്നുവെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷൻ
കൊച്ചി: കേരളത്തില്‍ ഡിസിസി പ്രസിഡന്‍റ്മാര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് ഭാരവാഹികളുടെ നിയമനത്തില്‍ ലത്തീന്‍ സമുദായത്തെ പാടെ അവഗണിക്കുന്നതില്‍ പ്രതിഷേധം ഉന്നയിച്ച് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് കത്തുനല്‍കി. ലത്തീന്‍ സമുദായത്തിലെ ഭൂരിഭാഗം രാഷ്ട്രീയപ്രവര്‍ത്തകരും അനുഭാവം പ്രകടിപ്പിച്ചു പോരുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയോടാണ്. അതുകൊണ്ടുതന്നെ ഭാരവാഹിത്വ നിയമനത്തില്‍ അര്‍ഹമായ പ്രാതിനിധ്യം നല്‍കേണ്ടതാണ്. എന്നാല്‍ അക്കാര്യത്തില്‍ കടുത്ത അനീതിയാണ് കോണ്‍ഗ്രസ് നേതൃത്വം സമുദായത്തോട് കാണിക്കുന്നത്. ഇതു സംബന്ധിച്ച് ദേശീയ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും പലതവണ കത്തുകള്‍ നല്‍കിയെങ്കിലും അവയൊന്നും പരിഹരിക്കപ്പെടാത്ത സാഹചര്യത്തിലാണ് പ്രതിഷേധം അറിയിച്ചത്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആരംഭിച്ച കാലം മുതല്‍ കൂടെ നില്‍ക്കുകയും, രാജ്യത്തിന്‍റെ സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം മുഖ്യധാരാ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ കേരളത്തില്‍ കോണ്‍ഗ്രസിനൊപ്പം നിന്ന വിഭാഗമാണ് ലത്തീന്‍ സമൂഹം. മുന്‍കാലങ്ങളില്‍ നിരവധി നേതാക്കളെ സംഭാവന ചെയ്യുകയും ചെയ്തിട്ടുണ്ട്. സാമുദായിക സമവാക്യങ്ങള്‍ പരിഗണിച്ചു എന്നു പറയുന്നുവെങ്കിലും ലത്തീന്‍ സമുദായത്തെ മാത്രം അവഗണിക്കുന്നത് ദീര്‍ഘകാലമായി കോണ്‍ഗ്രസ്സിനൊപ്പം പ്രവര്‍ത്തിക്കുന്ന നിരവധി രാഷ്ട്രീയ പ്രവര്‍ത്തകരുടെ അവസരങ്ങള്‍ ഇല്ലാതാക്കുന്നുവെന്ന് സംസ്ഥാന പ്രസിഡന്‍റ് ആന്‍റണി നൊറോണ, ജനറല്‍ സെക്രട്ടറി ഷെറി ജെ തോമസ് എന്നിവര്‍ പറഞ്ഞു.
ആന്‍റണി നൊറോണ (പ്രസിഡന്‍റ്)
അഡ്വ. ഷെറി ജെ തോമസ് (ജനറല്‍ സെക്രട്ടറി)
Comments