ലോകമെമ്പാടുമുള്ള ക്നാനായ കത്തോലിക്കരുടെമേല്‍ കോട്ടയം അതിരൂപതാദ്ധ്യക്ഷന് അജപാലന അധികാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പരിശുദ്ധ സിംഹാസനത്തിന് സമര്‍പ്പിക്കുന്നതിനായി ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്‍റെ നേതൃത്വത്തില്‍ ക്നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍, ക്നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവയുടെ സഹകരണത്തോടെ ലോകത്തെമ്പാടുമുള്ള ക്നാനായ കത്തോലിക്കരുടെ ഒപ്പുസമാഹരണം നടത്തി തയ്യാറാക്കിയ അപേക്ഷ ഓറിയന്‍റല്‍ കോണ്‍ഗ്രിഗേഷന്‍ പ്രീഫെറ്റ് കര്‍ദ്ദിനാള്‍ ക്ലൗഡിയോ ഗുജെറോത്തിക്ക് സമര്‍പ്പിച്ചു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, സീറോ മലബാര്‍ സിനഡ് സെക്രട്ടറി ബിഷപ്പ് ജോസഫ് പാംബ്ലാനി, കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്, യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറേറര്‍ ബിഷപ്പ് സ്റ്റീഫന്‍ ചിറപ്പണത്ത്, കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കെ.സി.സി പ്രസിഡന്‍റ് ബാബു പറമ്പടത്തുമലയില്‍, സെക്രട്ടറി ബേബി മുളവേലിപ്പുറത്ത്, അതിരൂപതാ പി. ആര്‍.ഒ അഡ്വ. അജി കോയിക്കല്‍, കെ.സി.വൈ.എല്‍ പ്രസിഡന്‍റ് ജോണിസ് പി. സ്റ്റീഫന്‍, ഫാ. പ്രിന്‍സ് മുളകുമറ്റം, ഫാ. തോമസ് കൊച്ചുപുത്തന്‍പുരയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഇന്‍ഡ്യയിലും വിദേശത്തുമുള്ള കോട്ടയം അതിരൂപതാംഗങ്ങളായ കുടിയേറ്റ ജനതയുടെ അജപാലന ആവശ്യങ്ങള്‍ സവിസ്തരം ചര്‍ച്ച ചെയ്തു. അപേക്ഷ വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ ചെയ്ത് ഉചിതമായ തീരുമാനം പരിശുദ്ധ പിതാവിന്‍റെ അനുമതിയോടുകൂടി സ്വീകരിക്കുന്നതാണെന്ന് ഓറിയന്‍റല്‍ കോണ്‍ഗ്രിഗേഷന്‍ പ്രീഫെറ്റ് അറിയിച്ചു.
ഫോട്ടോ : ലോകമെമ്പാടുമുള്ള ക്നാനായ കത്തോലിക്കരുടെമേല്‍ കോട്ടയം അതിരൂപതാദ്ധ്യക്ഷന് അജപാലന അധികാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പരിശുദ്ധ സിംഹാസനത്തിന് നിവേദനം സമര്‍പ്പിക്കാനെത്തിയ പ്രതിനിധികള്‍ ഓറിയന്‍റല്‍ കോണ്‍ഗ്രിഗേഷന്‍ പ്രീഫെറ്റ് കര്‍ദ്ദിനാള്‍ ക്ലൗഡിയോ ഗുജെറോത്തിക്ക് ഉപഹാരം സമര്‍പ്പിക്കുന്നു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, സീറോ മലബാര്‍ സിനഡ് സെക്രട്ടറി ബിഷപ്പ് ജോസഫ് പാംബ്ലാനി, കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്, യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറേറര്‍ ബിഷപ്പ് സ്റ്റീഫന്‍ ചിറപ്പണത്ത്, കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, അതിരൂപതാ പ്രതിനിധികള്‍ എന്നിവര്‍ സമീപം.
Comments