A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

മാസ്‌കുകളില്‍ ചിലത് അപകടം ക്ഷണിച്ചുവരുത്തുന്നു; ചര്‍മ്മ രോഗത്തിന് ഇവ കാരണമാകും; പുതിയ പഠനം

ജോഷി ജോർജ് 
മാസ്‌കുകളില്‍ ചിലത് അപകടം ക്ഷണിച്ചുവരുത്തുന്നു; ചര്‍മ്മ രോഗത്തിന് ഇവ കാരണമാകും; പുതിയ പഠനം, നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം

 കൊറോണ മാസ്‌കുകള്‍ ഉപയോഗിക്കുന്നതിനു മുമ്പ് അവയില്‍ അടങ്ങിയിരിക്കുന്ന അപകടകാരിയായ വസ്തുക്കളെ അറഞ്ഞിരിക്കൂ. ചില മാസ്‌കുകളില്‍ അടങ്ങിയിരിക്കുന്ന വസ്തുക്കള്‍ ചര്‍മ്മ രോഗങ്ങള്‍ കാരണമാകുന്നുവെന്നാണ് ശാസ്ത്രജ്ഞര്‍ തന്നെ പറയുന്നത്. ചില മാസ്‌കുകള്‍ അലര്‍ജന്റുകള്‍ ഉണ്ടാക്കുന്നു.
അമേരിക്കന്‍ കോളേജ് ഓഫ് അലര്‍ജി, ആസ്ത്മ ആന്‍ഡ് ഇമ്മ്യൂണോളജിയുടെ വാര്‍ഷിക ശാസ്ത്രീയ യോഗത്തില്‍, സിന്‍സിനാറ്റി സര്‍വകലാശാലയിലെ ഡോ. യഷു ധാമിജ നിരവധി ചര്‍മ്മ അവസ്ഥകളുള്ള ഒരു രോഗിയുടെ അവസ്ഥ വിവരിച്ചു. ഏപ്രില്‍ 2020 വരെ അദ്ദേഹത്തിന്റെ ചര്‍മ്മ ആരോഗ്യ നില നിയന്ത്രണത്തിലായിരുന്നു. എന്നാല്‍, അദ്ദേഹം മാസ്‌ക് ധരിക്കാന്‍ തുടങ്ങിയതിനുശേഷം പുതിയ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടു.

മാസ്‌കിന്റെ ഇലാസ്റ്റിക് ഭാഗങ്ങളില്‍ തിണര്‍പ്പ് പ്രത്യക്ഷപ്പെട്ടു.ഇലാസ്റ്റിക് അല്ലെങ്കില്‍ റബ്ബര്‍ ഭാഗങ്ങള്‍ അടങ്ങിയിട്ടില്ലാത്ത മാസ്‌കുകള്‍ ആളുകള്‍ ധരിക്കണമെന്ന് ധമീജ ആവശ്യപ്പെടുന്നു. അഡല്‍ട്ട് ഒണ്‍സെറ്റ് എക്സേമ, കോണ്‍ടാക്റ്റ് ഡെര്‍മറ്റൈറ്റിസ്, വിട്ടുമാറാത്ത നാസല്‍ അലര്‍ജികള്‍ എന്നിവയായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. 2020 ഏപ്രില്‍ വരെ അദ്ദേഹത്തിന്റെ ചര്‍മ്മത്തിന്റെ അവസ്ഥ നിയന്ത്രണത്തിലായിരുന്നു, മാസ്‌ക് വയ്ക്കാന്‍ തുടങ്ങിയതോടെ രോഗലക്ഷണങ്ങള്‍ കാണാത്ത ഭാഗങ്ങളില്‍ കണ്ടുതുടങ്ങിയെന്നാണ് ഡോക്ടര്‍ വ്യക്തമാക്കിയത്.

പിന്നീട് ചുണങ്ങുപോലുള്ള അവസ്ഥയിലേക്കാണ് മാറിയത്. ചുണങ്ങു പരിഹരിക്കുന്നതുവരെ ഡോക്ടര്‍മാര്‍ ഒരു സ്റ്റിറോയിഡും രോഗപ്രതിരോധ മരുന്നും കുറിച്ചു നല്‍കി. ഇലാസ്റ്റിക് ഇല്ലാതെ കോട്ടണ്‍ അധിഷ്ഠിത, ഡൈ-ഫ്രീ മാസ്‌കുകള്‍ ഉപയോഗിക്കാന്‍ ഞങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞു. ഒരാഴ്ച കഴിഞ്ഞ് ടെലിഫോണ്‍ വഴി ഞങ്ങള്‍ ബന്ധപ്പെട്ടപ്പോള്‍, രോഗി തന്റെ ചുണങ്ങ് ഭേദമാവുന്നുണ്ടെന്ന് പറയുകയായിരുന്നു.

കോണ്ടാക്റ്റ് ഡെര്‍മറ്റൈറ്റിസിനെ ബാധിക്കുന്ന സാധാരണ അലര്‍ജന്റുകള്‍ മാസ്‌കുകള്‍, ഇലാസ്റ്റിക് ബാന്‍ഡുകള്‍, ഫെയ്സ് മാസ്‌കുകളുടെ മറ്റ് ഘടകങ്ങള്‍ എന്നിവയില്‍ കാണപ്പെടുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞുതരുന്നു. ലാറ്റെക്‌സിനോട് അലര്‍ജിയുള്ള ആളുകള്‍ക്ക് ചില ഇലാസ്റ്റിക് വസ്തുക്കളാല്‍ നിര്‍മ്മിച്ച മാസ്‌കുകളോട് അലര്‍ജി ഉണ്ടാകാമെന്ന് മിഷിഗണ്‍ സര്‍വകലാശാല അഭിപ്രായപ്പെടുന്നു.

മുഖത്ത് ചൊറിച്ചില്‍ വരുത്തുന്ന മാസ്‌കുകളും വിപണിയിലുണ്ട്. ഇത് സാധാരണയായി പ്രകൃതിദത്തമായ വസ്തുക്കളുടെ സുഗന്ധങ്ങളില്‍ വരുന്നവയാണ്. ഇത് നിങ്ങള്‍ക്ക് എങ്ങനെ തിരിച്ചറിയാന്‍ സാധിക്കുമെന്നതും പറഞ്ഞുതരുന്നുണ്ട്. ഒരു ചെറിയ കഷണം മുറിക്കുക, നിങ്ങളുടെ ചെവിക്ക് പിന്നില്‍ വയ്ക്കുക, പത്ത് പതിനഞ്ച് മിനിറ്റ് കാത്തു നല്‍കുക. ഇത് ഇക്കിളിപ്പെടുത്തലിനോ ചൊറിച്ചിലിനോ കാരണമാകുന്നില്ലെങ്കില്‍, നിങ്ങളുടെ മുഖത്തും അത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാനിടയില്ല.

ഇപ്പോഴത്തെ കാലാവസ്ഥയും ചര്‍മരോഗങ്ങളും

ഇപ്പോഴത്തെ ഈ പ്രത്യേക കാലാവസ്ഥയില്‍ ചര്‍മ്മത്തിലുണ്ടാക്കുന്ന പ്രശ്നങ്ങള്‍, അത് തടയാന്‍ കുറച്ചു ബുദ്ധിമുട്ടു തന്നെയാണ്. ചര്‍മ്മരോഗങ്ങളും അലര്‍ജിയും പിടികൂടുന്ന സമയവും ഇതുതന്നെ. ചര്‍മ്മത്തിന്റെ കാര്യത്തില്‍ കുറേയൊക്കെ ശ്രദ്ധിച്ചാല്‍ ഇത്തരം പല പ്രശ്നങ്ങളില്‍ നിന്നും രക്ഷനേടാം.
 ചില പ്രശ്നങ്ങള്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പ്രതിവിധികള്‍ പറയാം.
സാധാരണയായി പെണ്‍കുട്ടികള്‍ക്കുണ്ടാവുന്ന പ്രശ്നമാണ് സ്തനങ്ങളുടെ അടിയില്‍ ചൊറിച്ചില്‍ വരുന്നത്. അലര്‍ജി കാരണമോ ഫംഗസ് ബാധ കാരണമോ ഇതുണ്ടാവാം. കോള്‍ഡ് കംപ്രസ് വാങ്ങി ചൊറിച്ചിലുള്ള സമയത്ത് പത്തുമിനിറ്റോളം വയ്ക്കുന്നത് ഗുണം ചെയ്യും. ഇതിനു പുറമേ ഒരു കപ്പ് വെള്ള വിനാഗിരി അരബക്കറ്റ് ചൂടു വെള്ളത്തില്‍ ചേര്‍ത്ത് ആ വെള്ളത്തില്‍ ബ്രാ കഴുകുക.
മുഖക്കുരുവിന്റെ ശല്യമുണ്ടെങ്കില്‍ മഞ്ഞള്‍ പൊടിയും വേപ്പിലയും അരച്ച് ഉറങ്ങുന്നതിനു മുമ്പ് മുഖത്ത് പുരട്ടുക. രാവിലെ കഴുകിക്കളയാം.
മോയിസ്ചുറൈസറായി തേന്‍ ഉപയോഗിക്കാം. ഇത് ബാക്ടീരിയയ്ക്കെതിരെ പൊരുതും.
അല്പം തേനും, പാലും, കടലപ്പൊടിയും പേയ്സ്റ്റ് രൂപത്തിലാക്കി മുഖത്തു പുരട്ടുക. 20മിനിറ്റിനുശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകുക. മുഖത്തിന് തിളക്കം കൂടും.
 

Comments

leave a reply

Related News