Foto

നടകകലയെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ് : മന്ത്രി. പി സി വിഷ്ണു‌നാഥ്

കൊച്ചി : നാടകകലയെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പി സി വിഷ്‌ണുനാഥ് പറഞ്ഞു. നാടക സമിതികളെ വളർത്താൻ സർക്കാർ സാമ്പത്തിക സഹായം നൽകും. നാടകം ജീവത്തായ കലയാണ്. നാടകം സംസ്ക്‌കാരത്തെ വളർത്തുന്ന കലാരൂപമാണ്. നാടകത്തിലൂടെ സമൂഹത്തിലെ തിന്മകളെ ചെറുക്കാൻ' സാധിക്കും. ടിക്കറ്റെടുത്ത് നാടകം കാണുന്ന ഒരു പുതിയ നാടകസംസ്ക്‌കാരം കേരളത്തിലുണ്ടായി വരണം അദ്ദേഹം പറഞ്ഞു.

കെ സി ബി സി മീഡിയകമ്മീഷൻ സംഘടിപ്പിച്ച അഖിലകേരള പ്രൊഫഷണൽ നാടകമേള ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിഷപ്പ് മാർ തോമസ് ചക്യാത്ത് അധ്യക്ഷത വഹിച്ചു. സിനിമാതാരം സിജോയ് വർഗീസ് മുഖ്യാതിഥിയായിരുന്നു. പി ഓ സി ഡയറക്ടറും കെ സി ബി സി ഡപ്യൂട്ടി സെക്രട്ടറിയുമായ റവ.ഫാ.തോമസ് തറയിൽ, ഹൈബി ഈഡൻ എം പി, ഉമാ തോസ് എം എൽ എ, കെ സി ബി സി മീഡിയ കമ്മീഷൻ സെക്രട്ടറി, ഫാ.സെബാസ്റ്റിൻ മിൽട്ടൺ, ഷിബി സോമൻ, എ കെ ജെയിംസ് തുടങ്ങിയവർ പ്രസംഗിച്ചു.

ഇന്ന് (19.09 26) വൈകിട്ട് 6 ന് മലയാള നാടകവേദിയുടെ 'ഒരു സുന്ദര ദിവസം' നടക്കും.

നാടകോത്സവം സെപ്‌തംബർ 27 ഞായറാഴ്‌ച സമാപിക്കും. എല്ലാ ദിവസവും വൈകിട്ട് 6 ന് നാടകം ആരംഭിക്കുന്നു പ്രവേശനം പാസ് മൂലം ബന്ധപ്പെടേണ്ട നമ്പർ 8281054656, 9446024490

Comments

leave a reply

Related News