വത്തിക്കാന്‍ പ്രബോധനങ്ങള്‍ ഇനി ഇന്ത്യന്‍ സൈന്‍ ഭാഷയില്‍
നൂതന പദ്ധതിയുമായി കെസിബിസി മീഡിയ കമ്മീഷന്‍
കൊച്ചി: ശ്രവണ വൈകല്യമുള്ളവര്‍ക്കും സഭയുടെ പ്രബോധനങ്ങള്‍ ,വിശ്വാസപരമായ കാര്യങ്ങളും മാര്‍പ്പാപ്പയുടെ സന്ദേശം എന്നിവ അറിയുന്നതിനും അവകാശമുണ്ട്.അവരെ സഹായിക്കാന്‍ ഇന്ത്യന്‍ സൈന്‍ ഭാഷയില്‍ ആദ്യമായി കെ സി ബി സി മീഡിയ കമ്മീഷന്‍ അവതരിപ്പിക്കുന്ന പരിപാടിയാണ് സോള്‍ ,സൈന്‍ ഓഫ് ലൗ 'തലശ്ശേരി ആദം മിഷന്റ ഡയറ്ക്ടര്‍ ഫാ.പ്രയേഷ് ,കാലടി സെന്റ് ക്ലെയര്‍ എച്ച്.എസ്.എസിലെ സിസ്റ്റര്‍ അഭയ എഫ്.സി.സി എന്നിവരാണ് പരിപാടിയുടെ ചുമതല വഹിക്കുന്നത്..ഈ പരിപാടിയിലൂടെ ഇന്ത്യയിലെ ശ്രവണ വൈക്യലമുള്ള നിരവധി പേര്‍ക്ക് സഭയെ കൂടുതല്‍ ആഴത്തില്‍ അറിയുവാനും പഠിക്കുവാനും ഇതിലൂടെ സാധിക്കും.പരിപാടിയുടെ ഉദ്ഘാടനം നാളെ രാവിലെ 10.30ന് പാലാരിവട്ടം പി.ഓ.സിയില്‍ വച്ച് നടക്കുന്ന ചടങ്ങ് കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പാംബ്ലാനി ഉദ്ഘാടനം ചെയ്യും.കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ.ജേക്കബ് ജി പാലയ്ക്കാപ്പിള്ളി,പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍ പോള്‍,സി.ഫാബിയോള ഫാബ്രി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും
Comments