Foto

കർദ്ദിനാൾ   മാർ ബസേലിയോസ് ക്‌ളീമിസ് കാതോലിക്ക ബാവായുടെ പുതിയ പുസ്തകം "ബിയോണ്ട് ടൈം ആൻഡ് സ്പേസ് " പ്രകാശനം ചെയ്തു.

മലങ്കര കത്തോലിക്ക സഭ അധ്യക്ഷൻ കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയുടെ പുതിയ പുസ്തകം "ബിയോണ്ട് ടൈം ആൻഡ് സ്പേസ് "  സിബിസിഐ പ്രസിഡൻ്റ് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് പ്രകാശനം ചെയ്തു. KCBC അധ്യക്ഷൻ കർദ്ദിനാൾ ജോർജ് ആലഞ്ചേരി പുസ്തകം ഏറ്റുവാങ്ങി. മോൺസിഞ്ഞോർ റോബർട്ട് മർഫി, ഫാദർ ജേക്കബ് പാലയ്ക്കപ്പളളി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കർദ്ദിനാൾ   മാർ ബസേലിയോസ് ക്‌ളീമിസ് കാതോലിക്ക ബാവായുടെ പ്രസംഗങ്ങളും ലേഖനങ്ങളും ഉൾപ്പെടുത്തിയ പുസ്തകമാണ് " ബിയോണ്ട് ടൈം ആൻഡ് സ്പേസ് " എ ടി സി പബ്ലിഷേഴ്‌സ് ബംഗളൂരു ആണ് ഈ പുസ്തകത്തിന്റെ പ്രസാധകർ. ഇരുനൂറു രൂപയാണ് പുസ്തകത്തിന്റെ വില.  

Foto

Comments

leave a reply

Related News